Kerala

ടി യു രാധാകൃഷ്ണന് കെപിസിസി സംഘടനാ ചുമതല; ജി എസ് ബാബുവിന് ഓഫിസ് ഭരണം

ടി യു രാധാകൃഷ്ണന് കെപിസിസി സംഘടനാ ചുമതല; ജി എസ് ബാബുവിന് ഓഫിസ് ഭരണം
X

തിരുവനന്തപുരം: കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറിയായി മുന്‍ എംഎല്‍എ കൂടിയായ ടി യു രാധാകൃഷ്ണനെ നിയമിച്ചു. തൃശൂരിന്റെ പ്രതിനിധിയാണ് ടി യു രാധാകൃഷ്ണന്‍. മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസിഡന്റായിരിക്കേ അടുത്തിടെ കോണ്‍ഗ്രസ് വിട്ട് സിപിഎമ്മിന്റെ ഭാഗമായ കെ പി അനില്‍കുമാറായിരുന്നു സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി. ഈ സ്ഥാനത്തേക്കാണ് ടി യു രാധാകൃഷ്ണനെത്തുന്നത്. കെപിസിസി ഓഫിസിന്റെ ഭരണച്ചുമതലയുള്ള ജനറല്‍ സെക്രട്ടറിയുടെ ചുമതല തിരുവനന്തപുരത്തുനിന്നുള്ള ജി എസ് ബാബുവിനു നല്‍കി.

14 ജില്ലകളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാരെയും നിശ്ചയിച്ചു. പുതിയ ജനറല്‍ സെക്രട്ടറിമാരുടെ ചുമതലാവിഭജനം കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി പൂര്‍ത്തിയാക്കി. ജില്ലകളുടെ ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍: കെ പി ശ്രീകുമാര്‍- തിരുവനന്തപുരം, പഴകുളം മധു- കൊല്ലം, എം എം നസീര്‍- പത്തനംതിട്ട, ജി പ്രതാപവര്‍മ തമ്പാന്‍- ആലപ്പുഴ, എം ജെ ജോബ്- കോട്ടയം, ജോസി സെബാസ്റ്റ്യന്‍- ഇടുക്കി, എസ് അശോകന്‍- എറണാകുളം, കെ ജയന്ത്- തൃശൂര്‍, ബി എ അബ്ദുല്‍ മുത്തലിബ്- പാലക്കാട്, പി എ സലിം- മലപ്പുറം, കെ കെ എബ്രഹാം- കോഴിക്കോട്, പി എം നിയാസ്- വയനാട്, സി ചന്ദ്രന്‍- കണ്ണൂര്‍, സോണി സെബാസ്റ്റ്യന്‍- കാസര്‍കോട്.

Next Story

RELATED STORIES

Share it