ടി പി വധക്കേസ് പ്രതി കുഞ്ഞനന്തന്റെ ശാരീരിക പ്രശ്‌നം എന്തെന്ന് കൃത്യമായി അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം
കുഞ്ഞനന്തന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളെന്നുംഅടിയന്തര ചികില്‍സ വേണമെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.കുഞ്ഞനന്തന് നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു

കൊച്ചി: ടി പി ചന്ദ്രശേഖരന്‍ വധക്കേസ് പ്രതി പി കെ കുഞ്ഞനന്തന്റെ ശാരീരിക പ്രശ്‌നം എന്തെന്ന് കൃത്യമായി അറിയിക്കാന്‍ ഹൈക്കോടതി നിര്‍ദേശം.ശിക്ഷാ ഇളവ് ആവശ്യപ്പെട്ട് കുഞ്ഞനന്തന്‍ നല്‍കിയ ഹരജി പരിഗണിക്കവെയാണ് കോടതിയുടെ നിര്‍ദേശം.കുഞ്ഞനന്തന്റെ യഥാര്‍ഥ പ്രശ്‌നമെന്താണെന്നും കോടതി ചോദിച്ചു.കുഞ്ഞനന്തന് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്ന് സര്‍ക്കാര്‍ പറഞ്ഞു.കുഞ്ഞനന്തന് അടിയന്തര ചികില്‍സ വേണമെന്നും അദ്ദേഹത്തിന് നടക്കാന്‍ കഴിയാത്ത അവസ്ഥയാണെന്നും അഭിഭാഷകന്‍ കോടതിയെ അറിയിച്ചു.മെഡിക്കല്‍ റിപോര്‍ടും കോടതിയില്‍ ഹാജരാക്കി. എന്നാല്‍ കുഞ്ഞനന്തന് ജിയിലില്‍ സുഖമായി കിടക്കാന്‍ കഴിയുമല്ലോയെന്നായിരുന്നു കോടതി ചോദിച്ചത്. കുഞ്ഞനന്തന്‍ എത്ര വര്‍ഷം ജയിലില്‍ കഴിഞ്ഞുവെന്നും ജയിലില്‍ കൂടുതല്‍ ദിവസം ഉണ്ടായിരുന്നില്ലെന്നാണ് അറിഞ്ഞതെന്നും കോടതി ചൂണ്ടിക്കാട്ടി. കേസ് വീണ്ടും ഈ മാസം എട്ടിന് പരിഗണിക്കും.
RELATED STORIES
സംസ്ഥാനത്ത് മൂന്ന് ദിവസം മഴയ്ക്കും കടല്‍ക്ഷോഭത്തിനും സാധ്യതയെന്ന്...
23 March 2023 4:31 PM GMTസംസ്ഥാനത്ത് കൊവിഡ് കേസുകള്‍ കൂടുന്നു; അതീവ ജാഗ്രത തുടരണമെന്ന്...
23 March 2023 4:22 PM GMTബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMT