Kerala

മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസ്:പരാതി പിന്‍വലിക്കേണ്ടെന്ന് സിനഡ് തീരുമാനം

കുറ്റക്കാരെ കണ്ടെത്തണമെന്നാണ് സീറോ മലബാര്‍ സഭ ആവശ്യപ്പെടുന്നത്. ബിഷപ്പ് ജേക്കബ് മനത്തോടത്തോ ഫാ. പോള്‍ തേലക്കാട്ടോ വ്യാജരേഖ ഉണ്ടാക്കിയെന്ന് പരാതിയില്‍ പറഞ്ഞിട്ടില്ല.വ്യാജരേഖ സൃഷ്ടിച്ചവരെ കണ്ടെത്തി അവര്‍ക്കെതിരെ നിയമാനുസൃതം നടപടിയെടുക്കണമെന്ന് മാത്രമാണ് സിനഡ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും മീഡിയ കമ്മീഷന്‍

മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസ്:പരാതി പിന്‍വലിക്കേണ്ടെന്ന് സിനഡ് തീരുമാനം
X

കൊച്ചി: വിവാദം വിട്ടൊഴിയാതെ സീറോ മലബാര്‍ സഭ.എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭുമി വില്‍പനാ വിവാദത്തിനു പിന്നാലെ സ്വകാര്യ ബാങ്കിലെ സറ്റേറ്റ്‌മെന്റ്് വ്യാജമായി സൃഷ്ടിച്ച് മേജര്‍ ആര്‍ച് ബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അഴിമതിക്കാരനായി ചിത്രീകരിച്ച് അപമാനിക്കാന്‍ ശ്രമിച്ചെന്ന് കാട്ടി പോലിസില്‍ നല്‍കിയിരിക്കുന്ന പരാതി പിന്‍വലിക്കേണ്ടെന്ന്് കൊച്ചിയില്‍ ചേര്‍ന്ന പ്രത്യേക സിനഡ് തീരുമാനിച്ചു. നേരത്തെ സിനഡിന്റെ തീരുമാന പ്രകാരം സഭയുടെ ഇന്റര്‍നെറ്റ് മിഷന്‍ ഡയറക്ടറായ ഫാ. ജോബി മാപ്രക്കാവില്‍ നല്‍കിയ പരാതിയില്‍ പോലിസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു.ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യം സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്ടിനെതിരെയും കഴിഞ്ഞ ദിവസം എറണാകുളം-അങ്കമാലി അതിരൂപത അപസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിനെതിരെയും പോലിസ് കേസെടുത്തിരുന്നു.ഇതിനു പിന്നാലെയാണ് ഇന്നലെ രാത്രിയില്‍ സീറോ മലബാര്‍ സഭ പ്രത്യേക സിനഡ് ചേര്‍ന്നത്.

വ്യാജരേഖക്കേസില്‍ ബിഷപ്പ് മാര്‍ ജേക്കബ് മനത്തോടത്തിനും ഫാ. പോള്‍ തേലക്കാട്ടിനുമെതിരായി സീറോമലബാര്‍ സഭാ സിനഡിനു വേണ്ടി പോലിസില്‍ പരാതി നല്‍കിയെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് പാംപ്ലാനി വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. ബിഷപ്പ് ജേക്കബ് മനത്തോടത്തോ ഫാ. പോള്‍ തേലക്കാട്ടോ വ്യാജരേഖ ഉണ്ടാക്കിയെന്ന് സിനഡിനു വേണ്ടി ഒരു പരാതിയും കൊടുത്തിട്ടില്ല. വിവാദ രേഖകള്‍ ഫാ. പോള്‍ തേലക്കാട്ട് ബിഷപ്പ് ജേക്കബ് മനത്തോടത്തിനെ ഏല്‍പ്പിച്ചെന്നും മാര്‍ ജേക്കബ് മനത്തോടത്ത് അത് മേജര്‍ ആര്‍ച്ചുബിഷപ്പിന് കൈമാറിയെന്നും മാത്രമാണ് പറഞ്ഞിട്ടുള്ളത്. വ്യാജരേഖ സൃഷ്ടിച്ചവരെ കണ്ടെത്തി അവര്‍ക്കെതിരെ നിയമാനുസൃതം നടപടിയെടുക്കണമെന്ന് മാത്രമാണ് സിനഡ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും മീഡിയ കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ്പ് ജോസഫ് പാംപ്ലാനി വ്യക്തമാക്കി.

Next Story

RELATED STORIES

Share it