Top

You Searched For "mar george alanchery"

കത്തോലിക്ക സഭയിലെ പ്രതിസന്ധി കൂട്ടായ ചര്‍ച്ചയിലൂടെ പരിഹരിക്കുമെന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി

27 Aug 2019 3:17 AM GMT
സിനഡില്‍ പങ്കെടുക്കുന്ന മെത്രാന്മാര്‍ എടുക്കുന്ന തീരുമാനങ്ങള്‍ സഭയിലെ ഐക്യവും സമാധാനവും ശക്തിപ്പെടുത്തും അതിനായി സഭയൊന്നാകെ സഹകരിക്കണമെന്നും മേജര്‍ ആര്‍ച്ചുബിഷപ്പ് ആവശ്യപ്പെട്ടു. സഭയുടെ ആഭ്യന്തര കാര്യങ്ങളില്‍ പോലും മാധ്യമങ്ങള്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തുന്ന പ്രവണത വര്‍ധിച്ചു വരുന്നതായി സംയുക്ത സമ്മേളനം വിലയിരുത്തി

എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണത്തലവനായി മാര്‍ ജോര്‍ജ് ആലഞ്ചേരിയെ അംഗീകരിക്കാന്‍ കഴിയില്ലെന്ന് ഒരു വിഭാഗം വിശ്വാസികള്‍

7 July 2019 3:06 PM GMT
എറണാകുളം-അങ്കമാലി അതിരൂപതയ്ക്ക് സ്വതന്ത്രചുമതലയുള്ള അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ച് ബിഷപ്പ് വേണമെന്നും യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. വിവാദ ഭൂമിയിടപാടുകള്‍ ഉള്‍പ്പെടെയുള്ള സാമ്പത്തിക ക്രമക്കേടുകളില്‍ അതിരൂപത്ക്ക് 100 കോടിയോളം രൂപ നഷ്ടമുണ്ടായി. ഈ തുക തിരികെ ലഭിക്കാന്‍ നടപടി വേണമെന്നും യോഗത്തില്‍ ആവശ്യമുയര്‍ന്നു. ഭുമി വില്‍പന വിവാദത്തെ തുടര്‍ന്ന് മാറ്റി നിര്‍ത്തിയിരുന്ന മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് അതിരൂപതയുടെ ഭരണച്ചുമതല തിരികെ നല്‍കിയതിലും സഹായമെത്രാന്‍മാരായ മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത്, മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെ പുറത്താക്കിയതിലും യോഗത്തില്‍ രൂക്ഷമായ വിമര്‍ശനമുയര്‍ന്നു

ചേരിപ്പോര്: ചര്‍ച്ചയ്ക്ക് വഴിതുറന്ന് മാര്‍ ജോര്‍ജ് ആലഞ്ചേരി; സസ്‌പെന്റു ചെയ്ത സഹായമെത്രാന്മാരെ കൂടിക്കാഴ്ചയക്ക് വിളിച്ചു

6 July 2019 3:47 PM GMT
മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് മാര്‍ ജോസ് പുത്തന്‍വീട്ടില്‍ എന്നിവരെയാണ് വിളിപ്പിച്ചിരിക്കുന്നത്. ഇരുവരും നാളെ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തുമെന്നാണ് വിവരം.അതിരൂപത സഹായ മെത്രാന്‍ പദവിയില്‍ നിന്നും സസ്‌പെന്റു ചെയ്യപ്പെട്ടതോടെ രണ്ടു പേരും നേരത്തെ ബിഷപ് ഹൗസില്‍ നിന്നും മാറിയിരുന്നു. അതിരൂപതയുടെ കീഴിലുള്ള സ്ഥാപനങ്ങളിലേക്കാണ് ഇരുവരും താമസം മാറിയത്. അവിടെ നിന്നും ഇവരോട് വീണ്ടും ബിഷപ് ഹൗസിലേക്ക് താമസം മാറ്റാന്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആവശ്യപ്പെട്ടിട്ടുണ്ട്്

കോട്ടപ്പടിയിലെ സ്ഥലം വില്‍ക്കരുതെന്നാവശ്യപ്പെട്ട് ഹരജി; മാര്‍ ജോര്‍ജ് ആലഞ്ചേരിക്ക് കോടതി നോട്ടീസ് അയച്ചു

4 July 2019 3:00 PM GMT
എറണാകുളം-അതിരൂപത മുന്‍ പാസ്റ്ററല്‍ കൗണ്‍സില്‍ അംഗം മാര്‍ട്ടിന്‍ ജോസഫ് നല്‍കിയ ഹരജിയിലാണ് കോടതിയുടെ നടപടി.അഭിഭാഷക കമ്മീഷണറെ സ്ഥലത്ത് അയക്കണമെന്ന ഹരജിക്കാരന്റെ ആവശ്യം കോടതി അംഗീകരിച്ചു. മൂവാറ്റുപുഴ ബാറിലെ സീനിയര്‍ അഡ്വക്കേറ്റ് ടി ഇ വര്‍ക്കിയാണ് അഭിഭാഷക കമ്മീഷണര്‍

വ്യാജ രേഖ: കര്‍ദിനാളിനെതിരെ സമരം നടത്തിയ വൈദികര്‍ക്ക് പങ്കെന്ന് ആരോപണവുമായി ഫാ. ആന്റണി പൂതവേലില്‍

30 April 2019 12:25 PM GMT
വ്യാജ രേഖ ചമച്ച സംഭവത്തില്‍ ഫാ.പോള്‍ തേലക്കാടിന് പങ്കുണ്ടെന്നാണ് താന്‍ വിശ്വസിക്കുന്നതെന്നും ഫാ.ആന്റണി പുതുവേലില്‍ പറഞ്ഞു.ഭൂമി വില്‍പന വിവാദത്തില്‍ കര്‍ദിനാളിനെതിരായ സമരപരമ്പകളില്‍ മുന്നില്‍ നിന്ന എല്ലാ വൈദികര്‍ക്കും വ്യാജ രേഖ ചമച്ച സംഭവത്തില്‍ പങ്കുണ്ടെന്നാണ് തന്റെ ബോധ്യമെന്നും ഫാ. ആന്റണി പുതുവേലില്‍ പറഞ്ഞു.അവര്‍ മറ്റാരെയെങ്കിലും ഏല്‍പ്പിച്ച് ലക്ഷങ്ങള്‍ മുടക്കി നിര്‍മിച്ച രേഖയാണിതെന്നാണ് തനിക്ക് തോന്നുന്നത്

എറണാകുളം- അങ്കമാലി അതിരൂപതയുടെ വിവാദ ഭൂമി ഇടപാട്; കര്‍ദിനാളിനെതിരെ കേസെടുക്കാന്‍ എറണാകുളം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയും ഉത്തരവിട്ടു

4 April 2019 3:12 PM GMT
ഭൂമിയിടപാട് വിഷയത്തില്‍ പെരുമ്പാവൂര്‍ സ്വദേശി ജോഷി വര്‍ഗീസിന്റെ പരാതിയില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി,ഫാ.ജോഷി പുതുവ,ഇടനിലക്കാരന്‍ സാജു വര്‍ഗീസ് എന്നിവര്‍ക്കെതിരെ കേസെടുക്കാന്‍ കഴിഞ്ഞ ദിവസം തൃക്കാക്കര മജിസ്‌ട്രേറ്റ് കോടതിയും ഉത്തരവിട്ടിരുന്നു.

കര്‍ദിനാളിനെതിരെ വ്യാജ രേഖ: കള്ളന്‍ കപ്പലില്‍ തന്നെയെന്ന് സംശയമെന്ന് മുതിര്‍ന്ന വൈദികര്‍

22 March 2019 6:13 AM GMT
എറണാകുളം-അങ്കമാലി അതിരൂപതയിലെ ഒരു വിഭാഗം മുതിര്‍ന്ന വൈദികര്‍ അതിരൂപത അഡ്മിനിസ്‌ട്രേറ്റര്‍ മാര്‍ ജേക്കബ് മനത്തോടത്തിന് കത്തു നല്‍കി. വിഷയം അതിരൂപതയിലെ ആലോചന സമിതി,വൈദിക സമിതി എന്നി വേദികളില്‍ വിശദമായി ചര്‍ച ചെയ്ത് നടപടിയെടുക്കേണ്ടതാണ്.ഫാ.പോള്‍ തേലക്കാട്ടിനെ ഈ മാസം 25 നുള്ളില്‍ സ്ഥലം മാറ്റാനുള്ള നീക്കത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണം.നീതിയുടെ പക്ഷത്ത് നിന്നുള്ള പരിരക്ഷ ഫാ.പോള്‍ തേലക്കാട്ടിന് നല്‍കണം

മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ചെന്ന കേസ്:പരാതി പിന്‍വലിക്കേണ്ടെന്ന് സിനഡ് തീരുമാനം

21 March 2019 5:30 AM GMT
കുറ്റക്കാരെ കണ്ടെത്തണമെന്നാണ് സീറോ മലബാര്‍ സഭ ആവശ്യപ്പെടുന്നത്. ബിഷപ്പ് ജേക്കബ് മനത്തോടത്തോ ഫാ. പോള്‍ തേലക്കാട്ടോ വ്യാജരേഖ ഉണ്ടാക്കിയെന്ന് പരാതിയില്‍ പറഞ്ഞിട്ടില്ല.വ്യാജരേഖ സൃഷ്ടിച്ചവരെ കണ്ടെത്തി അവര്‍ക്കെതിരെ നിയമാനുസൃതം നടപടിയെടുക്കണമെന്ന് മാത്രമാണ് സിനഡ് ആവശ്യപ്പെട്ടിട്ടുള്ളതെന്നും മീഡിയ കമ്മീഷന്‍

മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജരേഖ ; മാര്‍ ജേക്കബ് മനത്തോടത്തിനെതിരെയും പോലിസ് കേസെടുത്തു

20 March 2019 1:18 PM GMT
നേരത്തെ സീറോ മലബാര്‍സഭ മുന്‍ വക്താവ് ഫാ.പോള്‍ തേലക്കാട്ടിനെതിരെയും പോലീസ് കേസെടുത്ത് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.സീറോ മലബാര്‍സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യാജ ബാങ്ക് സ്റ്റേറ്റുമെന്റുകള്‍ സിനഡില്‍ സമര്‍പ്പിച്ച് മാര്‍ ആലഞ്ചേരിയെ അഴിമതിക്കാരനായി അപമാനിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി

മാര്‍ ജോര്‍ജ് ആലഞ്ചേരിക്കെതിരെ വ്യാജ രേഖ ചമച്ച സംഭവം;കുറ്റക്കാരെ ശിക്ഷിക്കണമെന്ന് സീറോ മലബാര്‍ സഭ മീഡിയ കമ്മീഷന്‍

19 March 2019 6:04 AM GMT
സീറോമലബാര്‍ സഭാതലവനായ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ ജോര്‍ജ്ജ് ആലഞ്ചേരിയുടെ പേരിലുള്ള വ്യക്തിപരമായ ഒരു ബാങ്ക് അക്കൗണ്ടില്‍ നിന്ന് രണ്ട് പ്രമുഖ സ്ഥാപനങ്ങളിലേയ്ക്ക് പണം കൈമാറ്റം ചെയ്തിട്ടുണ്ട് എന്നാണ് ഈ രേഖയില്‍ കാണുന്നത്. ഈ രേഖ ബിഷപ് മാര്‍ ജേക്കബ്് മനത്തോടത്ത് മേജര്‍ ആര്‍ച്ചുബിഷപ്പിനെ ഏല്‍പ്പിക്കുകയും മേജര്‍ ആര്‍ച്ചുബിഷപ്പ് ഇത് സീറോമലബാര്‍ സഭാ സിനഡിന്റെ ശ്രദ്ധയില്‍കൊണ്ടുവന്ന് തനിക്ക് ഈ ബാങ്കില്‍ അക്കൗണ്ടില്ലെന്നും രേഖ വ്യാജമാണെന്നും വ്യക്തമാക്കി
Share it