Kerala

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രീയം മുറിച്ച കേസ്; ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണസംഘം വിപുലീകരിച്ചു

അന്വേഷണം കൈകാര്യം ചെയ്തിരുന്ന തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിന്റെ ശുപാർശ പ്രകാരമാണ് സംഘത്തെ വിപുലീകരിച്ചത്.

സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രീയം മുറിച്ച കേസ്; ക്രൈംബ്രാഞ്ചിൻ്റെ അന്വേഷണസംഘം വിപുലീകരിച്ചു
X

തിരുവനന്തപുരം: സ്വാമി ഗംഗേശാനന്ദയുടെ ജനനേന്ദ്രീയം മുറിച്ച കേസിൽ അന്വേഷണത്തിനുള്ള ക്രൈംബ്രാഞ്ചിൻ്റെ പ്രത്യേകസംഘം വിപുലീകരിച്ചു. അന്വേഷണത്തിന് 16 അംഗ സംഘത്തെ നിയോഗിച്ചു. ആലപ്പുഴ ക്രൈംബ്രാഞ്ച് എസ്പി പ്രശാന്തൻ കാണിക്കാണ് അന്വേഷണച്ചുമതല.

അന്വേഷണം കൈകാര്യം ചെയ്തിരുന്ന തിരുവനന്തപുരം ക്രൈം ബ്രാഞ്ച് യൂണിറ്റിന്റെ ശുപാർശ പ്രകാരമാണ് സംഘത്തെ വിപുലീകരിച്ചത്. ക്രൈംബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് ഐജിയുടെ മേൽനോട്ടത്തിലാണ് അന്വേഷണം. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ക്രൈംബ്രാഞ്ച് മേധാവി ടോമിൻ ജെ തച്ചങ്കരി നിർദ്ദേശം നൽകി.

സംഭവം നടന്ന് മൂന്ന് വർഷം പിന്നിടുമ്പോഴാണു വീണ്ടും അന്വേഷണം. പെൺകുട്ടിയുടെ ആദ്യ മൊഴി മാത്രം വിശ്വസിച്ചു നടത്തിയ അന്വേഷണം തെറ്റായിരുന്നൂവെന്നാണ് ഇപ്പോൾ ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. 2017 മെയ് 19 രാത്രിയിലാണു ഞെട്ടലുളവാക്കിയ സംഭവം. സ്വാമി ലൈംഗിക അതിക്രമത്തിനു ശ്രമിച്ചപ്പോൾ 23കാരിയായ വിദ്യാർഥിനി സ്വയരക്ഷയ്ക്കായി ചെയ്തെന്നായിരുന്നു പരാതി. സംഭവത്തിനു പിന്നിൽ ഗൂഢാലോചനയുണ്ടെന്നും ഉന്നതർക്ക് അടക്കം പങ്കുണ്ടെന്നുമാണു സംശയം. സ്വാമിയെ മാത്രം പ്രതിയാക്കിയ പോലിസ് അന്വേഷണത്തിൽ ഒട്ടേറെ വീഴ്ചകളുണ്ടെന്നും ക്രൈംബ്രാഞ്ച് കരുതുന്നു.

ഗംഗേശാനന്ദ ഉപദ്രവിച്ചിട്ടില്ലെന്നും അതിക്രമം നടത്തിയതു പെൺകുട്ടിയുടെ കാമുകനടക്കമുള്ളവരുടെ നിർബന്ധത്താലാണെന്നും പോക്സോ കോടതിയിലും ഹൈക്കോടതിയിലും ആദ്യം പരാതിക്കാരിയും പിന്നീട് മാതാപിതാക്കളും തിരുത്തി പറഞ്ഞിരുന്നു. പോലിസ് മുഖവിലക്കെടുക്കാത്ത ഇത്തരം കാര്യങ്ങളാണ് ക്രൈംബ്രാഞ്ച് മാറിചിന്തിക്കാൻ കാരണം.

ഗൂഢാലോചന സംശയിക്കുന്ന തെളിവുകളും ക്രൈംബ്രാഞ്ച് കണ്ടെത്തി. സമാന സംഭവങ്ങളുടെ ദൃശ്യങ്ങൾ രണ്ടു മാസം മുൻപു പെൺകുട്ടി ഇന്റർനെറ്റിൽ കണ്ടതായുള്ള മൊബൈൽ ഫോണിന്റെ ഫൊറൻസിക് റിപ്പോർട്ടാണ് അതിൽ പ്രധാനം .അതിനാൽ കാമുകന്റെയും സുഹൃത്തുക്കളുടെയും പങ്കും പ്രാദേശിക തർക്കങ്ങളെത്തുടർന്നുള്ള ഉന്നത ഇടപെടലും അന്വേഷിക്കാനാണു തീരുമാനം. കത്തിയിലെ വിരലടയാളം നഷ്ടപ്പെടുത്തിയെന്നും കത്തി എവിടെ നിന്നു വന്നുവെന്നു പൊലീസ് കണ്ടെത്തിയില്ലെന്നും ക്രൈംബ്രാഞ്ച് ചൂണ്ടിക്കാട്ടുന്നു.

Next Story

RELATED STORIES

Share it