Kerala

കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു

നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കി

കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിനെ അയോഗ്യനാക്കിയ ഹൈക്കോടതി വിധി   സുപ്രീം കോടതി സ്റ്റേ ചെയ്തു
X

ന്യൂഡല്‍ഹി: കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന് നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുപ്രിംകോടതി അനുമതി നല്‍കി.എന്നാല്‍ വോട്ടെടുപ്പില്‍ പങ്കെടുക്കാനും ആനുകൂല്യങ്ങള്‍ കൈപ്പറ്റാനും കോടതി വിലക്കി. ഇക്കഴിഞ്ഞ ജനുവരി 17നാണ് കൊടുവള്ളിയിലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി ഉത്തരവിട്ടത്. എതിര്‍ സ്ഥാനാര്‍ഥിയ്‌ക്കെതിരെ അപകീര്‍ത്തികരമായ വീഡിയോ പ്രചിപ്പിച്ചതിനാണ് കോടതി വിലക്കിയത്. ഇതോടെ അവിടെനിന്ന് ജയിച്ച എല്‍ഡിഎഫ് സ്ഥാനാര്‍ഥി കാരാട്ട് റസാഖ് അയോഗ്യനായി. എന്നാല്‍ ഇതിനെതിരെ കാരാട്ട് റസാഖ് സുപ്രീം കോടതിയെ സമീപിക്കുകയും ചെയ്തു. എതിര്‍ സ്ഥാനാര്‍ഥി എം എ റസാഖിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി അംഗീകരിക്കുകയും ചെയതില്ല. 2016ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ 573 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് കാരാട്ട് റസാഖ് വിജയിച്ചത്. യുഡിഎഫ്‌ സ്ഥാനാര്‍ഥി എം എ റസാഖ് മാസ്റ്ററെ വ്യക്തിപരമായി അപകീര്‍ത്തി ചെയ്യുന്ന തരത്തിലുള്ള വീഡിയോ ഡോക്യുമെന്ററി പ്രചരിച്ചു എന്നാണ് കാരാട്ട് റസാഖിനെതിരായ പരാതി. കാരാട്ട് റസാഖിന്റെ തെരഞ്ഞെടുപ്പു വിജയം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മണ്ഡലത്തിലെ വോട്ടര്‍മാരായ കെ പി മുഹമ്മദ്, മുഹമ്മദ് കുഞ്ഞി എന്നിവരാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്.

Next Story

RELATED STORIES

Share it