Kerala

മരടിലെ ഫ്ളാറ്റു പൊളിക്കല്‍: സമയപരിധി കഴിഞ്ഞു; പുനരധിവാസം ആവശ്യപ്പെട്ട് ആരും അപേക്ഷ നല്‍കിയില്ല

ഇന്നു വൈകുന്നേരം മൂന്നു മണി വരെയായിരുന്നു പ്രഫോര്‍മ പൂരിപ്പിച്ച് മരട് നഗരസഭാ ഓഫിസില്‍ നേരിട്ടോ രേഖാമൂലമോ അറിയിക്കാന്‍ അനുവദിച്ചിരുന്ന സമയം. ഇത് ചെയ്യാത്തവര്‍ക്ക് താല്‍ക്കാലിക പുനരധിവാസം ആവശ്യമില്ലെന്ന നിഗമനത്തില്‍ നഗരസഭ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്

മരടിലെ ഫ്ളാറ്റു പൊളിക്കല്‍: സമയപരിധി കഴിഞ്ഞു; പുനരധിവാസം ആവശ്യപ്പെട്ട് ആരും അപേക്ഷ നല്‍കിയില്ല
X

കൊച്ചി: പൊളിച്ചു മാറ്റാന്‍ സുപ്രിം കോടതി ഉത്തരവിട്ട മരടിലെ നാലു ഫ്ളാറ്റുകളിലുള്ള പുനരധിവാസം ആവശ്യമുള്ള താമസക്കാര്‍ അറിയിക്കണമെന്നാവശ്യപ്പെട്ട് മരട് നഗരസഭ ഉടമകള്‍ക്ക്് നല്‍കിയ നോട്ടീസിന്റെ കാലാവധി അവസാനിച്ചു. പുനരധിവാസം ആവശ്യപ്പെട്ട് ആരും അപേക്ഷ നല്‍കിയില്ല. ഇന്നു വൈകുന്നേരം മൂന്നു മണി വരെയായിരുന്നു പ്രഫോര്‍മ പൂരിപ്പിച്ച് മരട് നഗരസഭാ ഓഫിസില്‍ നേരിട്ടോ രേഖാമൂലമോ അറിയിക്കാന്‍ അനുവദിച്ചിരുന്ന സമയം. ഇത് ചെയ്യാത്തവര്‍ക്ക് താല്‍ക്കാലിക പുനരധിവാസം ആവശ്യമില്ലെന്ന നിഗമനത്തില്‍ നഗരസഭ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നുമാണ് നോട്ടീസില്‍ വ്യക്തമാക്കിയിരിക്കുന്നത്.ഇക്കാര്യത്തില്‍ മറ്റൊരറിയിപ്പുണ്ടാകില്ലെന്നും നോട്ടീസില്‍ വ്യക്തമാക്കുന്നു

ആല്‍ഫാ വെഞ്ചേഴ്സ്,ഗോള്‍ഡന്‍ കായലോരം,ഹോളി ഫെയ്ത് എച്ച് ടു ഒ,ജെയിന്‍ ഹൗസിംഗ്,ഹോളിഡേ ഹെറിറ്റേജ് എന്നീ ഫ്ളാറ്റുകള്‍ പൊളിച്ചു നീക്കാനാണ് സുപ്രിം കോടതി ഉത്തരവിട്ടരിക്കുന്നത്.എന്നാല്‍ ഫ്‌ളാറ്റുകള്‍ ഒഴിയില്ലെന്ന നിലപാടിലാണ് നാലു സമുച്ചയങ്ങളിലുമായി താമസിക്കുന്ന 350 ഓളം വരുന്ന കുടുംബങ്ങള്‍. ഫ്‌ളാറ്റ് ഒഴിയണമെന്ന് ചൂണ്ടിക്കാട്ടിയും പുനരധിവാസം ആവശ്യമുള്ളവര്‍ അറിയിക്കണമെന്നും നിര്‍ദേശിച്ചുകൊണ്ട് മരട് നഗരസഭ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം നോട്ടീസുമായി എത്തിയിരുന്നുവെങ്കിലും കായലോരം അപാര്‍ട്‌മെന്റിലെ ഏതാനും താമസക്കാരൊഴികെയുള്ളവര്‍ നോട്ടിസ് കൈപ്പറ്റാനോ സെക്രട്ടറിയ ഉളളില്‍ പ്രവേശിപ്പിക്കാനോ അനുവദിച്ചിരുന്നില്ല. ഇതേ തുടര്‍ന്ന് കെട്ടിടത്തിന്റെ മതിലില്‍ നോട്ടീസ് ഒട്ടിച്ചു മടങ്ങുകയായിരുന്നു. എന്നാല്‍ എന്തു വന്നാലും തങ്ങള്‍ ഫ്ളാറ്റില്‍ നിന്നും ഒഴിയില്ലെന്നും പിന്നെന്തിനാണ് തങ്ങള്‍ക്ക് പുനരധിവാസമെന്നുമാണ് ഫ്ളാറ്റുടമകള്‍ ചോദിക്കുന്നത്.

Next Story

RELATED STORIES

Share it