Kerala

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍:താമസക്കാര്‍ ഭൂരിഭാഗവും ഒഴിഞ്ഞു; വീട്ടുപകരണങ്ങള്‍ മാറ്റുന്നതിന് കൂടുതല്‍ സമയം അനുവദിച്ചു

കോടതി ഉത്തരവ് പ്രകാരം ഫ്ളാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി ഇന്ന് അര്‍ധ രാത്രിയോടെ അവസാനിക്കും. സാധന സാമഗ്രികള്‍ മാറ്റാന്‍ എത്ര ദിവസം വേണമെന്ന് ഒരോ ഫ്ളാറ്റ് ഉടമയും വ്യക്തിപരമായി സബ് കലക്ടര്‍ക്ക് എഴുതി നല്‍കണമെന്നും അവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ പോലിസ് തയ്യാറാണെന്നും എറണാകുളം എസിപി കെ ലാല്‍ജി പറഞ്ഞു.ഒഴിയാനുള്ള സമയ പരിധി അവസാനിക്കുന്നതോടെ ഫ്ളാറ്റുകളില്‍ നിന്നും മാറ്റാത്ത സാധനങ്ങള്‍ ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മാറ്റുമെന്ന് കലക്ടര്‍ എസ് സുഹാസ് പറഞ്ഞു

മരടിലെ ഫ്‌ളാറ്റ് പൊളിക്കല്‍:താമസക്കാര്‍ ഭൂരിഭാഗവും ഒഴിഞ്ഞു; വീട്ടുപകരണങ്ങള്‍ മാറ്റുന്നതിന് കൂടുതല്‍ സമയം അനുവദിച്ചു
X

കൊച്ചി:സുപ്രിം കോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ ഫ്ളാറ്റുകളില്‍ നിന്നും താമസക്കാരില്‍ ഭൂരിഭാഗം പേരും ഒഴിഞ്ഞു. ഇവര്‍ക്ക് വീട്ടുപകരണങ്ങള്‍ മാറ്റുന്നതിന് കൂടുതല്‍ സമയം അനുവദിച്ചിട്ടുണ്ട്. കോടതി ഉത്തരവ് പ്രകാരം ഫ്ളാറ്റുകള്‍ ഒഴിയാനുള്ള സമയപരിധി ഇന്ന് അര്‍ധ രാത്രിയോടെ അവസാനിക്കും.സാധന സാമഗ്രികള്‍ മാറ്റാന്‍ എത്ര ദിവസം വേണമെന്ന് ഒരോ ഫ്ളാറ്റ് ഉടമയും വ്യക്തിപരമായി സബ് കലക്ടര്‍ക്ക് എഴുതി നല്‍കണമെന്നും അവര്‍ക്ക് ആവശ്യമായ സംരക്ഷണം നല്‍കാന്‍ പോലിസ് തയ്യാറാണെന്നും എറണാകുളം എസിപി കെ ലാല്‍ജി പറഞ്ഞു. സുപ്രിംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. ബലപ്രയോഗത്തിലൂടെ ആരെയും ഒഴിപ്പിക്കില്ലെന്നും എസിപി പറഞ്ഞു.

കോടതി വിധി അംഗീകരിച്ച് ഫ്ളാറ്റ് ഒഴിയാന്‍ തയ്യാറാണെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ച പുനരധിവാസം ഉറപ്പാക്കണമെന്നും ഹോളി ഫെയ്ത് എച്ച്ടുഒ ഫ്ളാറ്റിലെ താമസക്കാര്‍ പറഞ്ഞു.ഒഴിയാനുള്ള സമയ പരിധി അവസാനിക്കുന്നതോടെ ഫ്ളാറ്റുകളില്‍ നിന്നും മാറ്റാത്ത സാധനങ്ങള്‍ ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ മാറ്റുമെന്ന് കലക്ടര്‍ എസ് സുഹാസ് പറഞ്ഞു. ഇവ പിന്നീട് ഉടമകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും ഏറ്റെടുക്കാമെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. മരട് ഹോളിഫെയ്ത് എച്ച്ടുഒ ഫ്ളാറ്റിലെ 54 കുടുംബക്കാരാണ് ഇനി ഒഴിയാനുള്ളത്. ആല്‍ഫ സെറീനിലെ 30ഉം ഗോള്‍ഡന്‍ കായലോച ഫ്ളാറ്റിലെ 20 കുടുംബങ്ങളുമാണ് ഒഴിയാനുള്ളത്. എച്ച്ടുഒ ഫ്ളാറ്റില്‍ വിദേശ മലയാളികളുടെ 20 അപ്പാര്‍ട്ട്മെന്റുകള്‍ പൂട്ടികിടക്കുകയാണ്. ഇവര്‍ നാട്ടിലെത്തുന്ന മുറയ്ക്ക് സാധനങ്ങള്‍ മാറ്റാനും സമയം നല്‍കിയിട്ടുണ്ട്.

Next Story

RELATED STORIES

Share it