Kerala

റാലിയടക്കം നടത്തി ഫലസ്തീനെ പിന്തുണച്ചു; കേരളത്തില്‍ എത്തിയത് നന്ദി അറിയിക്കാന്‍: ഫലസ്തീന്‍ സ്ഥാനപതി

റാലിയടക്കം നടത്തി ഫലസ്തീനെ പിന്തുണച്ചു; കേരളത്തില്‍ എത്തിയത് നന്ദി അറിയിക്കാന്‍: ഫലസ്തീന്‍ സ്ഥാനപതി
X

കോഴിക്കോട്: റാലി ഉള്‍പ്പെടെ നടത്തി ഫലസ്തീന് പിന്തുണ നല്‍കിയതിന് നന്ദി പറഞ്ഞ് ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അദ്നാന്‍ അബു അല്‍ ഹൈജ. ഇന്ത്യയും ഫലസ്തീനും തമ്മില്‍ ചരിത്രപരമായ ബന്ധമാണ്. ഇസ്രായേല്‍ പറയുന്നതിലുമധികം സൈനികരെ അവര്‍ക്ക് നഷ്ടപ്പെട്ടിട്ടുണ്ടെന്നും അബു അല്‍ ഹൈജ പറഞ്ഞു.ഇന്ത്യയും ഫലസ്തീനും തമ്മില്‍ ചരിത്രപരമായ ബന്ധമാണ്. ഇന്ത്യ ഫലസ്തീന് പിന്തുണ നല്‍കുന്നു. സാധാരണക്കാരെ കൊല്ലുന്നതിന് എതിരാണ് ഇന്ത്യ. കേരളത്തെ സ്നേഹിക്കുന്നുവെന്നും നന്ദി പറയാനാണ് കേരളത്തിലെത്തിയതെന്നും അബു അല്‍ ഹൈജ വ്യക്തമാക്കി. കോഴിക്കോട്ട് നടന്ന ശിഹാബ് തങ്ങള്‍ കര്‍മശ്രേഷ്ഠ പുരസ്‌കാര വിതരണത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

''ഹമാസ് തീവ്രവാദികളല്ല, സ്വാതന്ത്ര്യസമര പോരാളികളാണ്. മറ്റു രാജ്യങ്ങളിലുള്ളവര്‍ ജീവിക്കുന്നതുപോലെ ഞങ്ങള്‍ക്കും സ്വതന്ത്രമായി ജീവിക്കണം. 400 ഇസ്രായേല്‍ സൈനികര്‍ മരിച്ചെന്നും 1000 പേര്‍ക്ക് പരിക്കേറ്റെന്നുമാണ് ഇസ്രായേല്‍ പറയുന്നത്. അതിലേറെ മരണവും പരിക്കും ഇസ്രായേലിലുണ്ടായിട്ടുണ്ട്. ഇസ്രായേല്‍ സൈന്യം യുദ്ധംചെയ്യാന്‍ ഭയപ്പെടുന്നു'' - അബു അല്‍ ഹൈജ കൂട്ടിച്ചേര്‍ത്തു.




Next Story

RELATED STORIES

Share it