ഗൃഹോപകരണ വായ്പാ സൗകര്യവുമായി സപ്ലൈകോ

സംസ്ഥാനത്തെ പ്രമുഖ ഗൃഹോപകരണ ഷോറുമുകളില്‍ നിന്ന് ലഭിക്കുന്ന അതേ മാതൃകയില്‍ വായ്പാ സൗകര്യം ഒരുക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

ഗൃഹോപകരണ വായ്പാ സൗകര്യവുമായി സപ്ലൈകോ

തിരുവനന്തപുരം: ഗൃഹോപകരണ വില്‍പ്പനയില്‍ മുന്നേറാന്‍ ഉപഭോക്താക്കള്‍ക്ക് തവണ വ്യവസ്ഥയില്‍ വായ്പാ സൗകര്യം ഏര്‍പ്പെടുത്താന്‍ സപ്ലൈകോ.

വായ്പ നല്‍കുന്ന ഏതാനും സ്വകാര്യ കമ്പനികളുമായി ചര്‍ച്ച നടത്തി. സംസ്ഥാനത്തെ പ്രമുഖ ഗൃഹോപകരണ ഷോറുമുകളില്‍ നിന്ന് ലഭിക്കുന്ന അതേ മാതൃകയില്‍ വായ്പാ സൗകര്യം ഒരുക്കുന്നതിനുള്ള നടപടികളാണ് സ്വീകരിക്കുന്നത്.

വായ്പാ സൗകര്യം അനുവദിക്കാനായാല്‍ കൂടുതൽ വില്‍പ്പന സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് അധികൃതര്‍. കുറഞ്ഞ ഇഎംഐയില്‍ കൂടുതല്‍ കാലത്തേക്ക് വായ്പ നല്‍കുന്ന കമ്പനിയെയാകും തെരഞ്ഞെടുക്കുക. കൂടുതല്‍ ഉപഭോക്താക്കളെ ആകര്‍ഷിക്കുന്നതിനും വിപണിയിലെ ചൂഷണം അവസാനിപ്പിക്കാനും 2019 ഫെബ്രുവരിയില്‍ ആരംഭിച്ച ഗൃഹോപകരണ വിപണനമാണ് പുതിയ തലത്തിലേക്ക് എത്തിക്കുന്നത്.

പ്രാരംഭ ചര്‍ച്ചകള്‍ക്ക് ശേഷം ഏതാനും കമ്പനികള്‍ക്ക് തങ്ങളുടെ വായ്പാ വിവരങ്ങളും ഉപഭോക്താക്കള്‍ക്ക് ലഭിക്കുന്നതിനുള്ള നടപടികളും സംബന്ധിച്ച കാര്യങ്ങള്‍ സപ്ലൈകോ അധികൃതര്‍ക്ക് കൈമാറിയിട്ടുണ്ട്. ഇത് വിശദമായി പഠിച്ചശേഷം ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ നേട്ടം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്ന കമ്പനിയെയാകും തിരഞ്ഞെടുക്കുക. സംസ്ഥാനത്ത് ഏഴ് ജില്ലകളിലായി പത്ത് വില്‍പ്പനശാലകളിലാണ് ഗൃഹോപകരണ വില്‍പ്പനആരംഭിച്ചത്. നല്ല വിപണനമാണ് ഈ കേന്ദ്രങ്ങളില്‍ നടക്കുന്നത്. അതുകൊണ്ട് തന്നെ ഇത് വ്യാപിപ്പിക്കാനായി ലോണ്‍ ഏര്‍പ്പെടുത്തുകയാണ് അധികൃതര്‍. എംആര്‍പിയില്‍ നിന്ന് കുറഞ്ഞ വിലയാണ് സപ്ലൈകോ ഈടാക്കുന്നത്.

RELATED STORIES

Share it
Top