യുവാവ് തൂങ്ങി മരിച്ചനിലയില്‍

യുവാവ് തൂങ്ങി മരിച്ചനിലയില്‍

പയ്യോളി: ബീച്ച് റോഡിലെ പഴയ മല്‍സ്യമാര്‍ക്കറ്റിന് സമീപം നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ യുവാവിനെ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഇരിങ്ങത്ത് പാക്കനാര്‍പുരം മാടായി മീത്തല്‍ അനില്‍കുമാറിനെ(43)യാണ് മരിച്ച നിലയില്‍ കണ്ടത്.

ചൊവ്വാഴ്ച രാവിലെ ഏഴരയോടെ മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് പോലിസില്‍ വിവരമറിയിക്കുകയായിരുന്നു. ഇദ്ദേഹത്തെ ഇന്നലെ മുതല്‍ കാണാനില്ലെന്ന് കാണിച്ചു ബന്ധുക്കള്‍ പോലിസില്‍ പരാതി നല്‍കിയിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു.

പക്ഷാഘാതത്തെത്തുടര്‍ന്ന് അസുഖ ബാധിതനായിരുന്നു അനില്‍കുമാര്‍. സംഭവത്തില്‍ ദുരൂഹത ഇല്ലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

പയ്യോളി സിഐ എംപി രാജേഷ്, എസ്‌ഐ പിപി മനോഹരന്‍ എന്നിവരുടെ നേതൃത്വത്തില്‍ പോലിസ് ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. റൂറല്‍ ജില്ല ഫോറന്‍സിക് ഓഫിസര്‍ കെഎസ് ശ്രുതിലേഖ സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു.

ഭാര്യ: സുലീന, മക്കള്‍: ആഷിദ്, അദിത്ത്.

RELATED STORIES

Share it
Top