Kerala

വിദ്യാര്‍ഥികള്‍ മികച്ച കരിയര്‍ സാഹചര്യം ഉപയോഗപ്പെടുത്തണം: എംഎസ്എം ഹൈസെക്ക്

വിദ്യാര്‍ഥികള്‍ മികച്ച കരിയര്‍ സാഹചര്യം ഉപയോഗപ്പെടുത്തണം: എംഎസ്എം ഹൈസെക്ക്
X
കണ്ണൂര്‍ ജില്ലാ എംഎസ്എം ഹൈ സെക്ക് സംസ്ഥാന സെക്രട്ടറി ഫാസില്‍ ആലുക്കല്‍ ഉദ്ഘാടനം ചെയ്യുന്നു

കണ്ണൂര്‍: മികച്ച കരിയര്‍ സാഹചര്യവും ധാര്‍മിക പശ്ചാത്തലവും ഉപയോഗപ്പെടുത്തി സാമുഹിക പ്രതിബദ്ധതയോടെ ജീവിക്കാനും വളരാനുമുള്ള അവസരങ്ങള്‍ വിദ്യാര്‍ഥികള്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രമുഖ പരിശീലകനും മനശ്ശാസ്ത്രനുമായ ഡോ. സുലൈമാന്‍ മേല്‍പ്പത്തൂര്‍. കണ്ണൂര്‍ ജില്ലാ എംഎസ്എം ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ത്ഥി സമ്മേളന(ഹൈസെക്ക്)ത്തില്‍ 'ന്യുജെന്‍ മക്കളോട് സ്‌നേഹപൂര്‍വ്വം' എന്ന വിഷയത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉയരാനും വളരാനും അനുകൂല സാഹചര്യങ്ങള്‍ ഉണ്ടായിട്ടും ഇതൊന്നും ശ്രദ്ധിക്കുകയോ ഉപയോഗപ്പെടുത്തുകയോ ചെയ്യാത്തവരാണ് മയക്കുമരുന്നിന്റെയും പ്രണയക്കുരുക്കിന്റെയും ചതിയില്‍ പെട്ടുപോവുന്നത്. പഠനത്തില്‍ ഏറ്റവും മികവ് ലക്ഷ്യമാക്കുക എന്ന കരിയര്‍ സ്റ്റാറ്റസ്, കുടുംബത്തില്‍ സാന്നിധ്യം കൊണ്ടും സേവനം കൊണ്ടും മികവ് നേടുക എന്ന ഫെമിലിയര്‍ സ്റ്റാറ്റസ്, സാമൂഹികമായ ശ്രദ്ധയും സേവന സന്നദ്ധതയും നിലനിര്‍ത്തി ആ രംഗത്ത് മികവ് പുലര്‍ത്തുക എന്ന സോഷ്യല്‍ സ്റ്റാറ്റസ്, തന്റെ ജീവിതത്തെ അനുനിമിഷം ശ്രദ്ധിക്കുകയും സഹായിക്കുകയും നിലനിര്‍ത്തുകയും ചെയ്യുന്ന ദൈവത്തോടുള്ള ബന്ധത്തില്‍ മികവ് പുലര്‍ത്തുക എന്ന സ്പിരിച്വല്‍ സ്റ്റാറ്റസ് എന്നീ നാല് സ്റ്റാറ്റസ് ലക്ഷ്യമാക്കി കുട്ടികള്‍ വളരണമെന്നും അദ്ദേഹം പറഞ്ഞു. മുഹ്‌സിന പത്തനാപുരം,, നൂര്‍ജലീല, സുലൈമാന്‍ ഫാറൂഖി, റാഫി പേരാമ്പ്ര ക്ലാസ്സെടുത്തു.

വിവിധ മല്‍സരങ്ങളില്‍ വിജയിച്ചവര്‍ക്കുള്ള അവാര്‍ഡ് വിതരണം കെഎന്‍എം മര്‍ക്കസുദ്ദഅ്‌വ സംസ്ഥാന വൈസ് പ്രസിഡന്റ് ശംസുദ്ദീന്‍ പാലക്കോട്, എംഎസ്എം ജില്ലാ പ്രസിഡന്റ് ജസിന്‍ നജീബ്, സെക്രട്ടറി റബീഹ് മാട്ടൂല്‍ എന്നിവര്‍ നിര്‍വഹിച്ചു. എംഎസ്എം ജില്ലാ പ്രസിഡന്റ് ജസീന്‍ നജീബ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് ഫാസില്‍ ആലുക്കല്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി സഹീര്‍ വെട്ടം, ജില്ലാ സെക്രട്ടറി റബീഹ് മാട്ടൂല്‍, കെഎന്‍എം മര്‍ക്കസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടറി കെ എല്‍ പി ഹാരിസ്, ജില്ലാ സെക്രട്ടറി സി സി ശക്കീര്‍ ഫാറൂഖി, ഖജാഞ്ചി ടി മുഹമ്മദ് നജീബ്, എംജിഎം ജില്ലാ സെക്രട്ടറി സി ടി ആയിഷ, ഫവാസ് കരിയാട്, എംജിഎം സ്റ്റുഡന്റ്‌സ് വിങ് ജില്ലാ പ്രസിഡന്റ് സുഹാന ഇരിക്കൂര്‍ സംസാരിച്ചു.


Next Story

RELATED STORIES

Share it