Kerala

കൊവിഡ് രോഗികള്‍ക്ക് കൈത്താങ്ങായി അരീക്കോട് ഗവ. ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലിസ് കേഡറ്റുകള്‍

കൊവിഡ് രോഗികള്‍ക്ക് കൈത്താങ്ങായി അരീക്കോട് ഗവ. ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലിസ് കേഡറ്റുകള്‍
X

അരീക്കോട്: കൊവിഡ് രോഗികള്‍ക്ക് സഹായവുമായി അരീക്കോട് ഗവണ്‍മെന്റ് ഹൈസ്‌കൂളിലെ സ്റ്റുഡന്റ് പോലിസ് കേഡറ്റുകള്‍. മിഠായിയും ചോക്ലേറ്റും വാങ്ങാന്‍ കരുതിവച്ച ചെറിയ തുക സമാഹരിച്ച് കൊവിഡ് രോഗികള്‍ക്ക് ആവശ്യമായ മെഡിസിന്‍ വാങ്ങി അരീക്കോട് താലൂക്ക് ഹോസ്പിറ്റലിന് നല്‍കിയാണ് കേഡറ്റുകള്‍ മാതൃകയായത്. അരീക്കോട് പോലിസ് ഇന്‍സ്‌പെക്ടര്‍ ഉമേഷ്പരിപ്പാടി ഉദ്ഘാടനം ചെയ്തു.

താലൂക്ക് ഹോസ്പിറ്റല്‍ ഹെല്‍ത്ത് സൂപ്രണ്ട് ഡോ.സ്മിത റഹ്മാന്‍ മെഡിസിന്‍ ഏറ്റുവാങ്ങി. അരീക്കോട് ഹൈസ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ സലാവുദ്ദീന്‍ പുലത്ത്, അരീക്കോട് ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വക്കേറ്റ് ദിവ്യ, വിദ്യാഭ്യാസ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍ നൗഷര്‍ കല്ലട, എസ്‌സിപിഒ ശ്രീജിത്ത്, സീനിയര്‍ എച്ച്‌ഐ സച്ചിദാനന്ദന്‍, ഗാര്‍ഡിയന്‍ പിടിഎ പ്രസിഡന്റ് സുരേഷ് ബാബു, പിടിഎ പ്രസിഡന്റ് പി റഹ്മത്ത് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

കേഡറ്റുകളായ പി ഹിബ ഷെറിന്‍, സനദ് റോഷന്‍, പിടിഎ മെംബര്‍ സി വി ഹഫ്‌സ, സിപിഒ എന്‍ ദിവാകരന്‍, എസിപിഒ പി എ സഫിയ നേതൃത്വം നല്‍കി. ചോക്ലേറ്റിന് ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തി കൊവിഡ് രോഗികള്‍ക്ക് അവശ്യമരുന്നുമായെത്തിയ കേഡറ്റുകള്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണെന്ന് പോലിസ്ഇന്‍സ്‌പെക്ടര്‍ ഉമേഷ് അഭിപ്രായപ്പെട്ടു.

Next Story

RELATED STORIES

Share it