Kerala

സ്റ്റുഡന്റ് മാർക്കറ്റ് ഉദ്ഘാടനം: മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് ടിക്കാറാം മീണ

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടത് അത്യാവശ്യമാണെങ്കിൽ ചീഫ് സെക്രട്ടറിയോ സഹകരണ സെക്രട്ടറിയോ ശുപാർശ നൽകിയാൽ പരിഗണിക്കുമെന്ന് കാണിച്ച് കത്ത് നൽകിയിരുന്നുവെന്നും ടിക്കാറാം മീണ അറിയിച്ചു.

സ്റ്റുഡന്റ് മാർക്കറ്റ് ഉദ്ഘാടനം: മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ചിട്ടില്ലെന്ന് ടിക്കാറാം മീണ
X

തിരുവനന്തപുരം: കൺസ്യൂമർഫെഡിന്റെ സ്റ്റുഡന്റ് മാർക്കറ്റ് ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയ്ക്ക് അനുമതി നിഷേധിച്ചുവെന്നത് ശരിയല്ലെന്ന് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ അറിയിച്ചു. പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് അനുമതി തേടി കൺസ്യൂമർഫെഡ് എംഡിക്ക് വേണ്ടി ഒരു ജൂനിയർ ഉദ്യോഗസ്ഥൻ ഒപ്പുവച്ച കത്താണ് ഇലക്ഷൻ വിഭാഗത്തിൽ ലഭിച്ചത്.

മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യേണ്ടത് അത്യാവശ്യമാണെങ്കിൽ ചീഫ് സെക്രട്ടറിയോ സഹകരണ സെക്രട്ടറിയോ ശുപാർശ നൽകിയാൽ പരിഗണിക്കുമെന്ന് കാണിച്ച് കത്ത് നൽകിയിരുന്നുവെന്നും ടിക്കാറാം മീണ അറിയിച്ചു.

മുഖ്യമന്ത്രിയുടെ ഉദ്ഘാടന ചടങ്ങിന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അനുമതി നിഷേധിച്ചെന്ന വാർത്തകൾ ഇന്നു രാവിലെയാണ് പുറത്തുവന്നത്. ഇന്ന് വെകിട്ട് സ്റ്റാച്യുവിലാണ് ഉദ്ഘാടനം നിശ്ചയിച്ചിരുന്നത്. മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യാനിരുന്ന ചടങ്ങില്‍ സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനെയാണ് അധ്യക്ഷനായി നിശ്ചയിച്ചിരുന്നത്.

മെയ് ആറുമുതല്‍ ജൂണ്‍ 30 വരെ സംസ്ഥാനത്ത് തിരഞ്ഞെടുക്കപ്പെട്ട 600 കേന്ദ്രങ്ങളില്‍ കുട്ടികള്‍ക്കായുള്ള പ്രത്യേക മാര്‍ക്കറ്റ് തുറക്കുന്ന പദ്ധതിയായിരുന്നു ഇത്. എന്നാല്‍ തിരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിപാടി നടത്താന്‍ അനുമതി ആവശ്യപ്പെട്ടുക്കൊണ്ട് സര്‍ക്കാര്‍ തിരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചിരുന്നു.

തുടർന്നാണ് കൂടുതൽ വ്യക്തത തേടി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ നല്‍കിയ കത്ത് സര്‍ക്കാരിന് ലഭിച്ചത്. വോട്ടെടുപ്പ് കഴിഞ്ഞെങ്കിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നതിനാല്‍ പരിപാടിക്ക് അനുമതി നല്‍കാന്‍ സാധിക്കില്ല എന്നാണ് ടീക്കാറാം മീണ അറിയിച്ചതെന്നായിരുന്നു പ്രചരണം. ഇതേത്തുടർന്നാണ് നിലപാട് വ്യക്തമാക്കി ടിക്കാറാം മീണ രംഗത്തുവന്നത്.

Next Story

RELATED STORIES

Share it