- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
കായികമേളയ്ക്കിടെ വീണ്ടും അപകടം; ഹാമറിന്റെ കമ്പി പൊട്ടി വിദ്യാര്‍ഥിക്ക് പരിക്ക്
പരിക്കേറ്റ കോഴിക്കോട് രാമകൃഷ്ണ മിഷ്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം അപകടം സാങ്കേതിക പിഴവാണെന്നാണ് വിവരം.

കോഴിക്കോട്: റവന്യു ജില്ല സ്‌കൂള്‍ കായികമേളയ്ക്കിടെ വീണ്ടും അപകടം. ഹാമറിന്റെ കമ്പി പൊട്ടിയാണ് അപകടമുണ്ടായത്. ഹാമര്‍ ദൂരേക്ക് തെറിച്ചുപോയെങ്കിലും കമ്പി വിദ്യാര്‍ഥിയുടെ കൈയ്യില്‍ ഇടിച്ച് നടുവിരലിന് പരിക്കേറ്റു.
പരിക്കേറ്റ കോഴിക്കോട് രാമകൃഷ്ണ മിഷ്യന്‍ സ്‌കൂളിലെ വിദ്യാര്‍ഥി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. അതേസമയം അപകടം സാങ്കേതിക പിഴവാണെന്നാണ് വിവരം. അഞ്ച് കിലോ തൂക്കമുള്ള ഹാമറിന് പകരം കുട്ടിക്ക് ഏഴര കിലോ തൂക്കമുള്ള ഹാമറാണ് നല്‍കിയതെന്നും ഇത് ഉപയോഗിച്ച് പരിചയമില്ലാതിരുന്ന കുട്ടി അപകടത്തില്‍ പെട്ടുവെന്നുമാണ് ലഭിക്കുന്ന വിവരം.
സംസ്ഥാനത്ത് കായികമേളകളില്‍ അപകടം ഒഴിവാക്കാന്‍ മുന്‍കരുതലെടുക്കുമെന്ന് കായിക മന്ത്രി ഇ പി ജയരാജന്‍ നിയമസഭയില്‍ പറഞ്ഞ് ദിവസങ്ങള്‍ കഴിയുന്നതിന് മുന്‍പാണ് വീണ്ടും അപകടം ഉണ്ടായിരിക്കുന്നത്. പാലായില്‍ കായികമേളക്കിടെ ഹാമര്‍ തലയില്‍ വീണ് പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ അഫീല്‍ ജോണ്‍സണ്‍ മരിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് കായികമേളകളില്‍ അപകടം ഒഴിവാക്കാന്‍ മുന്‍കരുതലെടുക്കുമെന്ന് മന്ത്രി പറഞ്ഞത്.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















