Kerala

കിടപ്പുമുറിയിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

പുലർച്ചെ പഠിക്കാനായി കുട്ടിയെ എഴുന്നേൽപ്പിക്കാനെത്തിയ വീട്ടുകാർ ഏറെനേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല.

കിടപ്പുമുറിയിൽ വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
X

കൊല്ലം: വീട്ടിലെ കിടപ്പുമുറിയിൽ പത്താം ക്ലാസ് വിദ്യാർഥിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വയല ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായ അഞ്ചൽ കോട്ടുക്കൽ വയലിൽ ജെറിൻ ജോഷി(15)യാണ് മരിച്ചത്.

ഇന്ന് പുലർച്ചെയാണ് ജെറിനെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. പുലർച്ചെ പഠിക്കാനായി കുട്ടിയെ എഴുന്നേൽപ്പിക്കാനെത്തിയ വീട്ടുകാർ ഏറെനേരം വിളിച്ചിട്ടും വാതിൽ തുറന്നില്ല. തുടർന്ന് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്ത് കടന്നപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടത്.

ഉടൻതന്നെ കടയ്ക്കലിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അഞ്ചൽ പോലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തിൽ ദുരൂഹതയൊന്നുമില്ലെന്നാണ് പോലിസിന്റെ പ്രാഥമിക നിഗമനം.

Next Story

RELATED STORIES

Share it