Kerala

രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ച ഏഴുവയസുകാരന്റെ നില അതീവ ഗുരുതരം; മസ്തിഷ്‌ക മരണം പൂര്‍ണമായും സ്ഥിരീകരിക്കാറായില്ലെന്ന് വിദഗ്ദ സംഘം

തലച്ചോറിന്റെ പ്രവര്‍ത്തനം വളരെ കുറവാണെന്ന് പരിശോധനയില്‍ വ്യക്തമായതായും ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയെ വെന്റിലേറ്ററില്‍ തന്നെ നിലനിര്‍ത്താനാണ് തീരൂമാനിച്ചിരിക്കുന്നത്. മരുന്നിന്റെ സഹായത്താല്‍ കുട്ടിയുടെ പ്രഷര്‍ സാധാരണ നിലയിലാണ്്.പ്രഷര്‍ കുഴപ്പമില്ലാതെ പോകുന്നതിനാല്‍ ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ചികില്‍സ തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു.

രണ്ടാനച്ഛന്‍ ക്രൂരമായി മര്‍ദിച്ച ഏഴുവയസുകാരന്റെ നില അതീവ ഗുരുതരം; മസ്തിഷ്‌ക മരണം പൂര്‍ണമായും സ്ഥിരീകരിക്കാറായില്ലെന്ന് വിദഗ്ദ സംഘം
X

കൊച്ചി: തൊടുപുഴയില്‍ രണ്ടാനച്ഛന്റെ ക്രൂരമര്‍ദനത്തിനിരയായ ഏഴുവയസുകാരന്റെ നില അതീവ ഗുരുതരമായി തുടരുന്നു. കുട്ടിയുടെ മസ്തിഷ്‌ക മരണം പൂര്‍ണായി സ്ഥിരീകരിക്കാറായിട്ടില്ലെന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്നെത്തിയ വിദഗ്ദ ഡോക്ടര്‍മാരുടെ സംഘം പറഞ്ഞു.തലച്ചോറിന്റെ പ്രവര്‍ത്തനം വളരെ കുറവാണെന്ന് പരിശോധനയില്‍ വ്യക്തമായതായും ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയെ വെന്റിലേറ്ററില്‍ തന്നെ നിലനിര്‍ത്താനാണ് തീരൂമാനിച്ചിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മരുന്നിന്റെ സഹായത്താല്‍ കുട്ടിയുടെ പ്രഷര്‍ സാധാരണ നിലയിലാണ് പോകുന്നത്.പ്രഷര്‍ കുഴപ്പമില്ലാതെ പോകുന്നതിനാല്‍ ഇപ്പോള്‍ നല്‍കിക്കൊണ്ടിരിക്കുന്ന ചികില്‍സ തുടരാനാണ് തീരുമാനിച്ചിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. രാവിലെ കുട്ടിയെ പരിശോധിച്ച കോലഞ്ചേരി മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാര്‍ പറഞ്ഞത് കുട്ടിക്ക് മസ്തിഷ്‌ക മരണം സംഭവിച്ചുവെന്നായിരുന്നു. ക്ലിനിക്കലി ബ്രെയിന്‍ ഡെത്ത് എന്നാണ് ഡോക്ടര്‍ പറഞ്ഞത്. തലച്ചോറിലേക്കുള്ള രക്ത പ്രവാഹം 90 ശതമാനവും നിലച്ച നിലയിലായിരുന്നു.എന്നാല്‍ പൂര്‍ണമായും മസ്തിഷ്‌ക മരണം സ്ഥീരികരിക്കാറായിട്ടില്ലെന്നാണ് കുട്ടിയെ ഇപ്പോള്‍ പരിശോധിച്ച വിദഗ്ദ ഡോക്ടര്‍മാര്‍ പറഞ്ഞത്. ഇതിനൂ കാരണമായി അവര്‍ പറയുന്നത്. കുട്ടിയുടെ പ്രഷര്‍ നില കുഴമിപ്പില്ലാത്ത അവസ്ഥയിലാണെന്നാണ് ഇത് പ്രതീക്ഷ നല്‍കുന്നതാണെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തില്‍ കുട്ടിയായതിനാല്‍ അല്‍ഭുതം സംഭവിച്ചുകൂടായ്മയ ഇല്ലെന്നു ഡോക്ടര്‍മാര്‍ വിലയിരുത്തുന്നു.ഒരു പക്ഷേ കുട്ടി ജീവിതത്തിലേക്ക് തിരിച്ചു വന്നേക്കാമെന്നും ഡോക്ടര്‍മാര്‍ പ്രതീക്ഷിക്കുന്നു

Next Story

RELATED STORIES

Share it