Kerala

എസ്ഡിപിഐ നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു

അറസ്റ്റുകൊണ്ടും തടവറ കൊണ്ടും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ തടഞ്ഞുനിര്‍ത്താനാവില്ലെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി പറഞ്ഞു.

എസ്ഡിപിഐ നേതാക്കളുടെ അറസ്റ്റില്‍ സംസ്ഥാന സെക്രട്ടേറിയറ്റ് പ്രതിഷേധിച്ചു
X

തിരുവനന്തപുരം: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ പ്രവാസി വഞ്ചന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് സെക്രട്ടറിയേറ്റിനു മുമ്പില്‍ ഉപവാസം നടത്തിയ എസ്ഡിപിഐ സംസ്ഥാന നേതാക്കളെ അറസ്റ്റുചെയ്ത പോലിസ് നടപടിയില്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റ് ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. അറസ്റ്റുകൊണ്ടും തടവറ കൊണ്ടും നീതിക്കുവേണ്ടിയുള്ള പോരാട്ടത്തെ തടഞ്ഞുനിര്‍ത്താനാവില്ലെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് മൂവാറ്റുപുഴ അഷറഫ് മൗലവി പറഞ്ഞു.

പ്രവാസി വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ മുഖംമൂടി അഴിഞ്ഞുവീണിരിക്കുകയാണ്. പാര്‍ട്ടി സംസ്ഥാന വ്യാപകമായി ഈ വിഷയത്തില്‍ നടത്തിക്കൊണ്ടിരിക്കുന്ന പ്രതിഷേധ പരിപാടികള്‍ സംസ്ഥാന സര്‍ക്കാരിന് അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതിന്റെ പരിണത ഫലമാണ് ഈ അറസ്റ്റ്. വരാനാഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും നാട്ടിലെത്തിക്കുന്നതുവരെ പ്രക്ഷോഭം തുടരുക തന്നെ ചെയ്യും. ഗള്‍ഫില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇരുനൂറ് കഴിഞ്ഞിരിക്കുകയാണ്. പ്രവാസികളുടെ കുടുംബങ്ങള്‍ കണ്ണീരിലാണ്. ഇനി ഈ അവസ്ഥ തുടരാന്‍ അനുവദിക്കില്ലെന്നും പ്രവാസികള്‍ക്ക് നീതി ഉറപ്പാക്കും വരെ പ്രക്ഷോഭം ശക്തമായി തുടരുമെന്നും അഷ്റഫ് മൗലവി മുന്നറിയിപ്പു നല്‍കി. അറസ്റ്റില്‍ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി പ്രാദേശിക തലങ്ങളില്‍ പ്രതിഷേധങ്ങള്‍ സംഘടിപ്പിക്കാനും പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.

Next Story

RELATED STORIES

Share it