സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവം: ട്രെയിനുകള്‍ക്ക് താല്‍കാലിക സ്റ്റോപ്പ് അനുവദിച്ചു

സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവം: ട്രെയിനുകള്‍ക്ക് താല്‍കാലിക സ്റ്റോപ്പ് അനുവദിച്ചു

കാസര്‍ഗോഡ്: കാഞ്ഞങ്ങാട് നടക്കുന്ന സംസ്ഥാന സ്‌കൂള്‍ യുവജനോല്‍സവവുമായി ബന്ധപ്പെട്ട് കാഞ്ഞങ്ങാട് വഴി പോവുന്ന എല്ലാ ട്രെയിനുകള്‍ക്കും നവംബര്‍ 27 മുതല്‍ ഡിസംബര്‍ രണ്ടുവരെ കാഞ്ഞങ്ങാട് റെയില്‍വേ സ്‌റ്റേഷനില്‍ സ്‌റ്റോപ്പ് അനുവദിച്ചുകൊണ്ട് റെയില്‍വേ ബോര്‍ഡ് ഉത്തരവിറക്കി.

34 ട്രെയിനുകള്‍ക്കാണ് സ്‌റ്റോപ്പ് അനുവദിച്ചത്. കാസര്‍ഗോഡ് എംപി രാജ്‌മോഹന്‍ ഉണ്ണിത്താന്‍ റെയില്‍വേ മന്ത്രിക്കും റെയില്‍വേ ബോര്‍ഡ് ചെയര്‍മാനും സമര്‍പ്പിച്ച നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഉത്തരവുണ്ടായത്.


RELATED STORIES

Share it
Top