Kerala

സ്‌കൂള്‍ തിരഞ്ഞെടുപ്പ്: കാംപസ് ഫ്രണ്ടിന് മിന്നുന്ന വിജയം (വീഡിയോ)

തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് കാംപസ് ഫ്രണ്ട് സ്ഥാനാര്‍ഥികള്‍ കാഴ്ചവച്ചത്. തിരുവനന്തപുരത്ത് കരമന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കാംപസ് ഫ്രണ്ട് സ്ഥാനാര്‍ഥി ദാലിഫ് അലി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്‌ഐയുടെ കോട്ട തകര്‍ത്തുകൊണ്ട് ആദ്യമായാണ് കാംപസ് ഫ്രണ്ട് സ്ഥാനാര്‍ഥി ഇവിടെ വിജയിക്കുന്നത്.

സ്‌കൂള്‍ തിരഞ്ഞെടുപ്പ്: കാംപസ് ഫ്രണ്ടിന് മിന്നുന്ന വിജയം (വീഡിയോ)
X

തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഇന്ന് നടന്ന യൂനിയന്‍ തിരഞ്ഞെടുപ്പില്‍ കാംപസ് ഫ്രണ്ട് ഓഫ് ഇന്ത്യ സ്ഥാനാര്‍ഥികള്‍ക്ക് മിന്നുന്ന വിജയം. തിരുവനന്തപുരം, കൊല്ലം, പാലക്കാട്, കണ്ണൂര്‍ എന്നീ ജില്ലകളിലെ വിവിധ സ്‌കൂളുകളില്‍ തിളക്കമാര്‍ന്ന പ്രകടനമാണ് കാംപസ് ഫ്രണ്ട് സ്ഥാനാര്‍ഥികള്‍ കാഴ്ചവച്ചത്. തിരുവനന്തപുരത്ത് കരമന ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ കാംപസ് ഫ്രണ്ട് സ്ഥാനാര്‍ഥി ദാലിഫ് അലി ചെയര്‍മാനായി തിരഞ്ഞെടുക്കപ്പെട്ടു. എസ്എഫ്‌ഐയുടെ കോട്ട തകര്‍ത്തുകൊണ്ട് ആദ്യമായാണ് കാംപസ് ഫ്രണ്ട് സ്ഥാനാര്‍ഥി ഇവിടെ വിജയിക്കുന്നത്. കണിയാപുരം എംബിഎച്ച്എസ്സില്‍ മൂന്ന് സീറ്റുകളിലാണ് വിജയം നേടിയത്.

കൊല്ലം പത്തനാപുരം ഇടത്തറ സ്‌കൂളില്‍ സ്‌കൂള്‍ ലീഡര്‍, സെക്രട്ടറി, ജോയിന്‍ സെക്രട്ടറി, ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി എന്നിവ ഉള്‍പ്പടെ ഏഴ് സീറ്റുകളില്‍ കാംപസ് ഫ്രണ്ട് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കരുനാഗപ്പള്ളി മോഡല്‍ സ്‌കൂളില്‍ അഞ്ച് സീറ്റുകളും ജെഎഫ് കെന്നഡി സ്‌കൂളില്‍ മൂന്നു സീറ്റുകളും കാംപസ് ഫ്രണ്ട് സ്ഥാനാര്‍ഥികള്‍ക്ക് ലഭിച്ചു. തഴവ മഠത്തില്‍ സ്‌കൂളിലും രണ്ടു ജെജെവി ഹൈസ്‌കൂളിലും രണ്ട് സീറ്റുകളില്‍ വീതം കാംപസ് ഫ്രണ്ട് സ്ഥാനാര്‍ഥികള്‍ വിജയിച്ചു. കരുനാഗപ്പള്ളി ബോയ്‌സ് സ്‌കൂളിലും കടയ്ക്കല്‍ എംജി സ്‌കൂളിലും ഓരോ സീറ്റുകള്‍ വീതം നേടി. പാലക്കാട് പട്ടാമ്പി സ്‌കൂളില്‍ എട്ട് സീറ്റുകളിലും വല്ലപ്പുഴ സ്‌കൂളില്‍ ആറ് സീറ്റുകള്‍ കാംപസ് ഫ്രണ്ട് നേടി. ചളവറ സ്‌കൂളില്‍ നാല് സീറ്റുകളിലും കടമ്പൂര്‍ സ്‌കൂളില്‍ നാല് സീറ്റുകളിലും കെവിആര്‍ സ്‌കൂളിലും വാടാനംകുറുശ്ശി സ്‌കൂളിലും നാല് സീറ്റുകള്‍ വീതവും നേടിയിട്ടുണ്ട്.

കണ്ണൂരില്‍ ഗവ. ചൊവ്വ എച്ച്എസ്എസ്സില്‍ ചെയര്‍മാന്‍, ആര്‍ട്‌സ് സെക്രട്ടറി, സ്‌പോര്‍ട്‌സ് ജോയിന്റ് സെക്രട്ടറി എന്നീ സ്ഥാനങ്ങളിലാണ് കാംപസ് ഫ്രണ്ട് സാരഥികള്‍ വിജയിച്ചത്. തോട്ടട എച്ച്എസ്എസ്സില്‍ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി സ്ഥാനമടക്കം രണ്ട് സീറ്റുകള്‍ ലഭിച്ചു. തലശ്ശേരി ബിഇഎംപി സ്‌കൂളില്‍ ഫൈന്‍ ആര്‍ട് സെക്രട്ടറി സ്ഥാനവും ശിവപുരം എച്ച് എസ്എസ്സില്‍ ഫൈന്‍ ആര്‍ട്‌സ് സെക്രട്ടറി സ്ഥാനം ഉള്‍പ്പടെ 10 സീറ്റുകളിലുമാണ് കാംപസ് ഫ്രണ്ട് വെന്നിക്കൊടി പാറിച്ചത്. ഇരിട്ടി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ അഞ്ച് സീറ്റിലും ചാവശ്ശേരി സ്‌കൂളില്‍ 12 സീറ്റുകളിലും കാംപസ് ഫ്രണ്ട് സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടു. വോട്ട് ചെയ്യുകയും വിജയിപ്പിക്കുകയും ചെയ്ത മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും കാംപസ് ഫ്രണ്ട് സംസ്ഥാന കമ്മിറ്റി അഭിവാദ്യങ്ങള്‍ അറിയിച്ചു.

Next Story

RELATED STORIES

Share it