Kerala

വീടുകളിലെയും ക്ലിനിക്കിലേയും പരിശോധനകള്‍ ഡോക്ടര്‍മാര്‍ നിര്‍ത്തണമെന്ന് ഐഎംഎ

ഡോക്ടറെ കാണാൻ രോഗികൾ കാത്തിരിക്കുന്ന അവസ്ഥ ഒഴിവാക്കണം. വൃദ്ധരായവരെ സന്ദർശന പട്ടികയിൽ നിന്ന് ഒഴിവാക്കണം. ഒപി നിർത്തിവെച്ച് അത്യാവശ്യ സേവനങ്ങൾ ക്യാഷ്വാലിറ്റി വഴിയാക്കണം.

വീടുകളിലെയും ക്ലിനിക്കിലേയും പരിശോധനകള്‍ ഡോക്ടര്‍മാര്‍ നിര്‍ത്തണമെന്ന് ഐഎംഎ
X

തിരുവനന്തപുരം: വീടുകളിലെയും ക്ലിനിക്കിലേയും പരിശോധനകള്‍ ഡോക്ടര്‍മാര്‍ നിര്‍ത്തണമെന്ന് ഐഎംഎ. സംസ്ഥാനം പൂര്‍ണമായി അടച്ചിടണമെന്നും ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

പ്ലാൻ ചെയ്യാവുന്ന ശസ്ത്രക്രിയകൾ ആശുപത്രികൾ മാറ്റിവയ്ക്കണം. ഡോക്ടറെ കാണാൻ രോഗികൾ കാത്തിരിക്കുന്ന അവസ്ഥ ഒഴിവാക്കണം. വൃദ്ധരായവരെ സന്ദർശന പട്ടികയിൽ നിന്ന് ഒഴിവാക്കണം. ഒപി നിർത്തിവെച്ച് അത്യാവശ്യ സേവനങ്ങൾ ക്യാഷ്വാലിറ്റി വഴിയാക്കണം.

ടെലി കമ്മ്യൂണിക്കേഷനിലൂടെ കൺസൾട്ടേഷൻ നൽകണം. കോവിഡ് സംശയിക്കുന്നവരെ അടുത്ത സർക്കാർ ആശുപത്രിയിലേക്ക് റഫർ ചെയ്യണം. ഐസൊലേഷൻ ബെഡുകൾ കേരളത്തിൽ 56,962 എണ്ണം തയ്യാറാക്കിയിട്ടുണ്ട്. സ്വകാര്യമേഖലയിൽ 5000 ബെഡും 200 ഐസിയു ബെഡും ക്രമീകരിച്ചിട്ടുണ്ട്.

കൊവിഡിനെ തുരത്താൻ സർക്കാർ -സ്വകാര്യ മേഖലയിലെ ഡോക്ടർമാർ കൂട്ടായി പ്രയത്നിക്കണം. 2000 പേരോളം വരുന്ന മെഡിക്കൽ വിദ്യാർത്ഥികളുടെ സേവനം ലഭ്യമാക്കും. പൊതുജനങ്ങൾ സംയമനം പാലിക്കണം. എല്ലാ മേജർ ആശുപത്രികളിലും പോലിസ് എയ്ഡ്പോസ്റ്റ് വേണം. ആശുപത്രി നിരോധിത മേഖലയായി പ്രഖ്യാപിക്കണമെന്നും ഐഎംഎ ഭാരവാഹികൾ ആവശ്യപ്പെട്ടു.

Next Story

RELATED STORIES

Share it