Kerala

ഓണക്കോടി- ഓണക്കിറ്റ് സംസ്ഥാനതല വിതരണോദ്ഘാടനം ശനിയാഴ്ച കല്‍പ്പറ്റയില്‍

ഈവര്‍ഷം 159753 ആദിവാസി കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും 61004 ആദിവാസികള്‍ക്ക് ഓണക്കോടിയും നല്‍കും. വയനാട് ജില്ലയില്‍ 51532 പേര്‍ക്ക് ഓണക്കിറ്റും 19537 പേര്‍ക്ക് ഓണക്കോടിയും നല്‍കും. ഒന്‍പതു നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്.

ഓണക്കോടി- ഓണക്കിറ്റ് സംസ്ഥാനതല വിതരണോദ്ഘാടനം ശനിയാഴ്ച കല്‍പ്പറ്റയില്‍
X

തിരുവനന്തപുരം: ആദിവാസി കുടുംബങ്ങള്‍ക്കുള്ള ഈ വര്‍ഷത്തെ ഓണക്കിറ്റിന്റേയും ഓണക്കോടിയുടെയും സംസ്ഥാനതല വിതരണോദ്ഘാടനം ശനിയാഴ്ച വൈകീട്ട് 3.30ന് കല്‍പ്പറ്റ എംസി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ മന്ത്രി എ കെ ബാലന്‍ നിര്‍വഹിക്കും. സി കെ ശശീന്ദ്രന്‍ എംഎല്‍എ അധ്യക്ഷത വഹിക്കും. എംഎല്‍എമാരായ ഒ കെ കേളു, ഐ സി ബാലകൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ബി നസീമ, കലക്ടര്‍ എ ആര്‍ അജയകുമാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുക്കും.

ഈവര്‍ഷം 159753 ആദിവാസി കുടുംബങ്ങള്‍ക്ക് ഓണക്കിറ്റും 61004 ആദിവാസികള്‍ക്ക് ഓണക്കോടിയും നല്‍കും. വയനാട് ജില്ലയില്‍ 51532 പേര്‍ക്ക് ഓണക്കിറ്റും 19537 പേര്‍ക്ക് ഓണക്കോടിയും നല്‍കും. ഒന്‍പതു നിത്യോപയോഗ സാധനങ്ങള്‍ ഉള്‍പ്പെട്ടതാണ് ഓണക്കിറ്റ്. 15 കിലോ ജയാ അരി, 500 ഗ്രാം ചെറുപയര്‍, 500 ഗ്രാം പഞ്ചസാര, ഗ്രാം ശര്‍ക്കര, 200 ഗ്രാം മുളകുപൊടി, 500 മില്ലിഗ്രാം വെളിച്ചെണ്ണ, ഒരുകിലോ ഉപ്പുപൊടി, 250 ഗ്രാം തുവരപ്പരിപ്പ്, 200 ഗ്രാം തേയില എന്നിവയാണ് ഓണക്കിറ്റില്‍ ഉണ്ടാവുക. ഒരു കിറ്റിന് 768.45 രൂപയാണ് ചെലവ്.

പുരുഷന്‍മാര്‍ക്ക് കസവുകരയുള്ള ഡബിള്‍ മുണ്ടും തോര്‍ത്തും സ്ത്രീകള്‍ക്ക് കസവു സിംഗിള്‍ സെറ്റ് മുണ്ടുമാണ് ഓണക്കോടിയായി നല്‍കുന്നത്. ഇതിനു പുരുഷന്മാര്‍ക്ക് 780 രൂപയും സ്ത്രീകള്‍ക്ക് 890 രൂപയും ചെലവാകും. ഓണക്കിറ്റും ഓണക്കോടിയും ആദിവാസി ഊരുകളില്‍ എത്തിക്കും. ചടങ്ങില്‍ പൊഴുതന പഞ്ചായത്തിലെ 60 പേര്‍ക്ക് വനാവകാശ നിയമപ്രകാരമുള്ള കൈവശ രേഖകളും വിതരണം ചെയ്യും.

Next Story

RELATED STORIES

Share it