Kerala

സംസ്ഥാനതല ഹജ്ജ് സാങ്കേതിക പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു

നഗരസഭ ചെയർമാൻ പി പി ഷംസുദ്ദീൻ, അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, മുഹമ്മദ് ഖാസീം കോയ പൊന്നാനി, സിദ്ദീഖ് മൗലവി, എൻ മുഹമ്മദാലി, അഷറഫ് അരയൻ കോട്, എന്നിവർ സംസാരിച്ചു

സംസ്ഥാനതല ഹജ്ജ് സാങ്കേതിക പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു
X

താനൂർ: ഈ വർഷത്തെ സംസ്ഥാന ഹജ്ജ് പഠന ക്ലാസ് താനൂരിൽ കെ ടി ജലിൽ എംഎൽഎ ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി അധ്യക്ഷത വഹിച്ചു.

എല്ലാ ഇസ്ലാം മത വിസ്വാസികളും മനുഷ്യനും മറ്റ് ജീവജാലങ്ങൾക്കും നല്ലത് ചെയ്ത് സ്വന്തം കാശിൽ ഹജ്ജ് നിർവഹിക്കുമ്പോഴേ അവന് ഹജ്ജിന്റെ പുണ്യം കിട്ടുകയോള്ളൂളൂ എന്നും നാട്ടിൽ കലാപ അന്തരീക്ഷം ഉണ്ടാക്കി മതത്തെ മോശമാക്കുന്ന പ്രവർത്തി ഒരു മത വിശ്വാസിയും ചേയ്യാൻ ശ്രമിക്കുകയില്ല എന്നും ഇന്നത്തെ സാഹചര്യത്തിൽ ലോകത്ത് സംഭവിക്കുന്നത് മതത്തെമോശമാക്കുന്ന പ്രവർത്തിയാണ് നമ്മൾ കാണുന്നത് എന്ന് കെ ടി ജലീൽ പറഞ്ഞു.

നഗരസഭ ചെയർമാൻ പി പി ഷംസുദ്ദീൻ, അബ്ദുറസാഖ് സഖാഫി വെള്ളിയാമ്പുറം, മുഹമ്മദ് ഖാസീം കോയ പൊന്നാനി, സിദ്ദീഖ് മൗലവി, എൻ മുഹമ്മദാലി, അഷറഫ് അരയൻ കോട്, എന്നിവർ സംസാരിച്ചു. പി പി മുജീബ് റഹ്മാൻ, അബ്ദു റഊഫ്, ഷാജഹാൻ, എന്നിവർ ക്ലാസിന് നേതൃത്വം നൽകി. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം പി ടി അക്ബർ സ്വാഗതവും, അബ്ദുലത്തീഫ് നന്ദിയും പറഞ്ഞു.

Next Story

RELATED STORIES

Share it