Kerala

സംസ്ഥാന ബജറ്റ് ജനദ്രോഹപരം: എസ്ഡിപിഐ

അധിക നികുതി, പ്രളയ സെസ് എന്നിവ വിലക്കയറ്റത്തിനിടയാക്കും. കൂടാതെ സംസ്ഥാനത്തിന് നികുതി നിര്‍ണയിക്കാന്‍ അധികാരമുള്ള എല്ലാ മേഖലയിലും നികുതി ഉയര്‍ത്തിയിരിക്കുകയാണ്. പഞ്ചസാര ഉള്‍പ്പടെയുള്ള അവശ്യസാധനങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, നിര്‍മാണവസ്തുക്കള്‍ എന്നിവയുടെ വിലയും വര്‍ധിക്കും.

സംസ്ഥാന ബജറ്റ് ജനദ്രോഹപരം: എസ്ഡിപിഐ
X

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് വിലക്കയറ്റത്തിനും ജനജീവിതം ദുഷ്‌കരമാക്കാനും ഇടയാക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി അബ്ദുല്‍ ഹമീദ്. അധിക നികുതി, പ്രളയ സെസ് എന്നിവ വിലക്കയറ്റത്തിനിടയാക്കും. കൂടാതെ സംസ്ഥാനത്തിന് നികുതി നിര്‍ണയിക്കാന്‍ അധികാരമുള്ള എല്ലാ മേഖലയിലും നികുതി ഉയര്‍ത്തിയിരിക്കുകയാണ്. പഞ്ചസാര ഉള്‍പ്പടെയുള്ള അവശ്യസാധനങ്ങള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍, നിര്‍മാണവസ്തുക്കള്‍ എന്നിവയുടെ വിലയും വര്‍ധിക്കും.

ക്ഷേമപെന്‍ഷനുകളില്‍ നാമമാത്ര വര്‍ധന മാത്രമാണ് വരുത്തിയിരിക്കുന്നത്. വീടുകള്‍ക്ക് ആഡംബര നികുതി ഏര്‍പ്പെടുത്തിയിരിക്കുകയാണ്. കാര്‍ഷികമേഖലയെ ബജറ്റ് അവഗണിച്ചു. ന്യൂനപക്ഷക്ഷേമ കോര്‍പറേഷന് നാമമാത്രമായ വിഹിതമാണ് ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്. പ്രളയാനന്തര കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് ക്രിയാത്മകമായ ഒരു പദ്ധതിയും പ്രഖ്യാപിക്കാന്‍ ബജറ്റിനു കഴിഞ്ഞിട്ടില്ല.

അഞ്ചുലക്ഷത്തിലധികം വരുന്ന ഭൂരഹിതരുടെ വിഷയത്തില്‍ ബജറ്റ് മൗനമവലംബിക്കുന്നു. തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള ഭാവനാത്മകവും ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനുമുള്ള വാചകക്കസര്‍ത്തിനപ്പുറം പ്രായോഗികരംഗത്ത് ഏറെ ജനവിരുദ്ധമായ ബജറ്റാണ് ധനമന്ത്രി തോമസ് ഐസക് അവതരിപ്പിച്ചിരിക്കുന്നതെന്നും അബ്ദുല്‍ ഹമീദ് കൂട്ടിച്ചേര്‍ത്തു.

Next Story

RELATED STORIES

Share it