Kerala

സംസ്ഥാന മതവിദ്യാഭ്യാസ ബോര്‍ഡ് പ്രവേശനോല്‍സവം നാളെ

സംസ്ഥാന മതവിദ്യാഭ്യാസ ബോര്‍ഡ് പ്രവേശനോല്‍സവം നാളെ
X

മലപ്പുറം: കേരള സംസ്ഥാന മതവിദ്യാഭ്യാസ ബോര്‍ഡിന് കീഴിലെ മദ്രസകള്‍ മുതല്‍ പ്രവര്‍ത്തനമാരംഭിക്കുന്നതിന്റെ ഭാഗമായി ഐകെഎസ്എസ് സംസ്ഥാന കമ്മിറ്റിക്ക് കീഴില്‍ നാളെ വെര്‍ച്വല്‍ പ്രവേശനോല്‍സവം നടക്കും. കേരള സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി മൗലാനാ എ നജീബ് മൗലവി ഉദ്ഘാടനം ചെയ്യും.

ഐകെഎസ്എസ് ചെയര്‍മാന്‍ അഡ്വ:ഫാറൂഖ് മുഹമ്മദ് അധ്യക്ഷത വഹിക്കും. എസ്‌വൈഎഫ് കേന്ദ്ര സമിതി ചെയര്‍മാന്‍ സയ്യിദ് ഹസന്‍ സഖാഫ് തങ്ങള്‍ കൊടയ്ക്കല്‍, സംസ്ഥാന ജംഇയ്യത്തുല്‍ ഉലമാ കേന്ദ്ര മുശാവറ അംഗം എ എന്‍ സിറാജുദ്ദീന്‍ മൗലവി, സയ്യിദ് ശൗഖത്തലി തങ്ങള്‍, സദഖത്തുല്ല മൗലവി കാടാമ്പുഴ എന്നിവര്‍ സംസാരിക്കും.

Next Story

RELATED STORIES

Share it