Kerala

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കും

ബുധനാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടൻ ഫലം പിആർഡി ലൈവിൽ ലഭ്യമാകും.

പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കും
X

തിരുവനന്തപുരം: സംസ്ഥാനത്തെ ഈ വർഷത്തെ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി പരീക്ഷാഫലം ബുധനാഴ്ച പ്രസിദ്ധീകരിക്കും. പ്രഖ്യാപനത്തിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായി. ഉച്ചയ്ക്ക് 2ന് വിദ്യാഭ്യാസ മന്ത്രി പ്രഫ.സി രവീന്ദ്രരനാഥ് ഫലപ്രഖ്യാപനം നടത്തും.

ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ ഔദ്യോഗിക മൊബൈൽ ആപ്പായ പിആർഡി ലൈവിൽ ലഭിക്കും. ബുധനാഴ്ച ഉച്ചയ്ക്ക് ഔദ്യോഗികമായി ഫലപ്രഖ്യാപനം നടന്നാലുടൻ ഫലം പിആർഡി ലൈവിൽ ലഭ്യമാകും. ഹോം പേജിലെ ലിങ്കിൽ രജിസ്റ്റർ നമ്പർ നൽകിയാൽ വിശദമായ ഫലം അറിയാം. ഗൂഗിൾ പ്ലേ സ്റ്റോറിലും ആപ്പ് സ്റ്റോറിലും നിന്ന് പിആർഡി ലൈവ് ( PRD LIVE) ഡൗൺലോഡ് ചെയ്യാം.

ക്ലൗഡ് സംവിധാനത്തിലൂടെ പോസ്റ്റ് ചെയ്തിരിക്കുന്ന ആപ്പിൽ തിരക്കുകൂടുന്നതിന് അനുസരിച്ച് ബാൻഡ് വിഡ്ത്ത് വികസിക്കുന്ന ഓട്ടോ സ്‌കെയിലിങ് സംവിധാനമാണ് ഉപയോഗിച്ചിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫലം തടസമില്ലാതെ വേഗത്തിൽ ലഭ്യമാകും.

ഔദ്യോഗിക ഫലപ്രഖ്യാപനത്തിനു ശേഷം താഴെ പറയുന്ന വെബ്‌സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും.

Web sites:-

http://keralaresults.nic.in

http://www.dhsekerala.gov.in

https://www.prd.kerala.gov.in

https://results.kite.kerala.gov.in

https://kerala.gov.in

Mobile Apps:-

PRD Live : http://is.gd/UrZuMv

Saphalam 2020 : is.gd/sTmVLx

iExaMS : is.gd/qW9t1g

Next Story

RELATED STORIES

Share it