Kerala

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ നാളെ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

പരീക്ഷാ കേന്ദ്രങ്ങളായ സ്‌കൂളുകളുടെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ അറിയിച്ചു.

എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷ നാളെ: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
X

തിരുവനന്തപുരം: നാളെ പുനരാരംഭിക്കുന്ന എസ്.എസ്.എല്‍.സി., പ്ലസ്ടു പരീക്ഷകളുടെ മുന്നൊരുക്കങ്ങള്‍ വിദ്യാഭ്യാസ വകുപ്പ് വിലയിരുത്തി.പരീക്ഷാ കേന്ദ്രങ്ങളായ സ്‌കൂളുകളുടെ അണുനശീകരണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതായി ജില്ലാ വിദ്യാഭ്യാസ ഡപ്യൂട്ടി ഡയറക്ടര്‍മാര്‍ അറിയിച്ചു. ഫയര്‍ ഫോഴ്‌സിന്റെ നേതൃത്വത്തിലാണ് അണു നശീകരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. പരീക്ഷാര്‍ത്ഥികള്‍ക്കാവശ്യമായ മാസ് കുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായി കഴിഞ്ഞു. സ്‌കൂളുകളിലെ എന്‍.എസ്.എസ്.യൂണിറ്റുകളുടെ നേതൃത്വത്തിലായിരുന്നു മാസ്‌ക് നിര്‍മ്മാണം. ബ്ലോക്ക് റിസോഴ്‌സ് സെന്ററുകള്‍ വഴി നിര്‍മിച്ച മാസ്‌ക്് പഞ്ചായത്തുകള്‍ വഴി വിദ്യാര്‍ത്ഥികളുടെ വീടുകളിലെത്തിക്കും.

പരീക്ഷക്കായുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സോഷ്യല്‍ മീഡിയ വഴിയും നേരിട്ടും നല്‍കുന്നുണ്ട്. പരീക്ഷാ കേന്ദ്രങ്ങളില്‍ സാനിറ്റൈസര്‍ , സോപ്പ്, വെള്ളം എന്നിവ ഉറപ്പു വരുത്തുന്നതിന്റെ ക്രമീകരണങ്ങളും പൂര്‍ത്തിയായി. കടമക്കുടി ഭാഗത്തേക്ക് സ്‌കൂള്‍ അധികൃതര്‍ ആവശ്യപ്പെട്ടാല്‍ യാത്ര സൗകര്യം ഏര്‍പ്പെടുത്താമെന്ന് കളക്ടര്‍മാര്‍ വ്യക്തമാക്കിയിട്ടുണ്ട്.മാര്‍ഗനിര്‍ദ്ദേശങ്ങള്‍ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭിച്ചുവെന്ന് അധ്യാപകര്‍ ഉറപ്പ് വരുത്തണമെന്ന് മന്ത്രി സുനില്‍കുമാര്‍ നിര്‍ദ്ദേശിച്ചു. സോഷ്യല്‍ മീഡിയ വഴിയുള്ള സന്ദേശങ്ങള്‍ എല്ലാവരിലും എത്തണമെന്നില്ല. ഇത്തരത്തിലുള്ള വിദ്യാര്‍ത്ഥികളെ കണ്ടെത്തി നേരിട്ടു തന്നെ വിവരങ്ങള്‍ അറിയിക്കണമെന്നും മന്ത്രി നിര്‍ദ്ദേശിച്ചു.

Next Story

RELATED STORIES

Share it