ശ്രീരാമകൃഷ്ണനെ സ്പീക്കർ സ്ഥാനത്തുനിന്ന് നീക്കണം; എം ഉമ്മര്‍ എംഎല്‍എ നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി
ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ അന്തസ്സും യശ്ശസ്സും ഉയര്‍ത്തിപ്പിടിക്കുന്നതിനും അതിന്റെ ഔന്നിത്ത്യം കാത്തുസൂക്ഷിക്കുന്നതിനും ബാദ്ധ്യസ്ഥനായ സ്പീക്കര്‍, അദ്ദേഹത്തിന്റെ പദവിയുടെ മഹത്വം കാത്തു സൂക്ഷിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടു.

തിരുവനന്തപുരം: നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണനെ തല്‍സ്ഥാനത്ത് നിന്നും നീക്കണമെന്ന് ആവശ്യപ്പെട്ട് ചട്ടം 65 പ്രകാരം എം ഉമ്മര്‍ എംഎല്‍എ നിയമസഭാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി. ഭരണഘടനയുടെ 179 -ാം അനുച്ഛേദം (സി) ഖണ്ഡപ്രകാരമാണ് നോട്ടീസ് നല്‍കിയത്.
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ ഡിപ്ലോമാറ്റിക്ക് ബാഗേജില്‍ സ്വര്‍ണ്ണം കടത്തിയെന്ന അതീവ ഗുരുതരവും രാജ്യദ്രോഹപരവുമായ കേസിൽ എന്‍ഐഎ സംശയിക്കുന്ന കുറ്റവാളികളുമായി നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനുള്ള വ്യക്തിപരമായ ബന്ധവും സംശയകരമായ അടുപ്പവും സഭയ്ക്ക് അപകീര്‍ത്തികരവും പവിത്രവുമായ നിയമസഭയുടെ അന്തസ്സിനും ഔന്നിത്ത്യത്തിനും മാന്യതയ്ക്കും നിരക്കാത്തതുമാണ്.
സ്വര്‍ണ്ണക്കടത്ത് കേസിലെ ഒരു പ്രതിയുടെ വര്‍ക്ക് ഷോപ്പിന്റെ ഉദ്ഘാടനത്തിലും അതുമായി ബന്ധപ്പെട്ട ചടങ്ങുകളിലും നിയമസഭാ സ്പീക്കറുടെ സാന്നിദ്ധ്യവുമുണ്ടായി. ജനാധിപത്യത്തിന്റെ ശ്രീകോവിലായ നിയമസഭയുടെ അന്തസ്സും യശ്ശസ്സും ഉയര്‍ത്തിപ്പിടിക്കുന്നതിനും അതിന്റെ ഔന്നിത്ത്യം കാത്തുസൂക്ഷിക്കുന്നതിനും ബാദ്ധ്യസ്ഥനായ സ്പീക്കര്‍, അദ്ദേഹത്തിന്റെ പദവിയുടെ മഹത്വം കാത്തുസൂക്ഷിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടു. അതിനാല്‍ പി ശ്രീരാമകൃഷ്ണനെ കേരള നിയമസഭാ സ്പീക്കര്‍ സ്ഥാനത്തുനിന്നും നീക്കം ചെയ്യുന്നതിന് സഭ തീരുമാനിക്കണമെന്ന് നിയമസഭ സെക്രട്ടറിക്ക് നല്‍കിയ നോട്ടീസില്‍ പറയുന്നു.
RELATED STORIES
അഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില് കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT100 കോടി ഭക്ഷണ പദ്ധതി: എം എ യൂസുഫലി 22 കോടി രൂപ നല്‍കി
28 March 2023 11:40 AM GMTകശുവണ്ടി വ്യവസായത്തെ രക്ഷിക്കാന് സര്ക്കാര് അടിയന്തരമായി ഇടപെടണം:...
28 March 2023 9:45 AM GMTമഹാരാഷ്ട്രയില് പള്ളിയില് കയറി ഇമാമിനെ ആക്രമിച്ച് താടിവടിച്ചു
28 March 2023 9:13 AM GMTപിഎസ് സി നിയമന ശുപാര്ശ ഇനി ഡിജിലോക്കറില്; പരിഷ്കാരം ജൂണ്...
28 March 2023 8:14 AM GMTമാനനഷ്ടക്കേസ്: ഉദ്ദവ് താക്കറെയ്ക്കും സഞ്ജയ് റാവത്തിനും നോട്ടീസ്
28 March 2023 8:00 AM GMT