ശ്രീനിവാസന്‍ സുഖം പ്രാപിക്കുന്നു; വെന്റിലേറ്റര്‍ നീക്കി
ഇന്നലത്തേതില്‍ നിന്നും ഇന്ന് ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അദ്ദേഹം സംസാരിക്കുന്നുണ്ട്.ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും അദ്ദേഹം സംസാരിച്ചു.

കൊച്ചി: നെഞ്ചുവേദനയും ശ്വാസതടസ്സവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ഇന്നലെ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട നടന്‍ ശ്രീനിവാസന്റെ ആരോഗ്യനിലയില്‍ പുരോഗതി. ഇതേത്തുടര്‍ന്ന് അദ്ദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. ഇന്ന് ഉച്ചയോടെയാണ് അദേഹത്തെ വെന്റിലേറ്ററില്‍ നിന്നും മാറ്റിയത്.
ഇന്നലത്തേതില്‍ നിന്നും ഇന്ന് ആരോഗ്യ നിലയില്‍ നല്ല പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. അദ്ദേഹം സംസാരിക്കുന്നുണ്ട്.ഭാര്യയോടും അടുത്ത സുഹൃത്തുക്കളോടും അദ്ദേഹം സംസാരിച്ചു. വെന്റിലേറ്റര്‍ നിക്കിയെങ്കിലും തീവ്രപരിചരണ വിഭാഗത്തില്‍ തന്നെയാണ് ശ്രീനിവാസന്‍ നിലവില്‍ ഉള്ളത്.24 മണിക്കുര്‍ കൂടി നിരീക്ഷണം തുടരും അതിനു ശേഷം ഡോക്ടര്‍മാര്‍ അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തിയതിനു ശേഷം മാത്രമെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്നും ശ്രിനിവാസനെ നീക്കുകയുളളൂ.
സന്ദര്‍ശകര്‍ക്ക് ആശുപത്രിയില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പുതിയ ചിത്രത്തിന്റെ ഡബ്ബിംഗിനായി ഇന്നലെ എറണാകുളത്തെ സ്റ്റുഡിയോയില്‍ എത്തിയപ്പോഴാണ് ശ്രീനിവാസന്‍ ശാരീരികാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. തുടര്‍ന്ന് രാവിലെ ഒന്‍പതേമുക്കാലോടെ എറണാകുളത്തെ സ്വകാര്യ ഈ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസകോശത്തില്‍ ഫ്‌ളൂയിഡ് നിറഞ്ഞതും നീര്‍ക്കെട്ട് ഉണ്ടായതുമാണ് അദ്ദേഹത്തിന്റെ ആരോഗ്യനില വഷളാക്കിയത്.
പ്രവേശിപ്പിച്ച സമയത്ത് മോശം അവസ്ഥയായിരുന്നുവെങ്കിലും പിന്നാലെ ശരീരം മരുന്നുകളോട് പ്രതികരിച്ചുതുടങ്ങി. ഐസിസിയു (ഇന്റന്‍സീവ് കൊറോണറി കെയര്‍ യൂണിറ്റ്)വിലായിരുന്നു ആദ്യം പ്രവേശിപ്പിച്ചിരുന്നത്. പിന്നാലെ വെന്റിലേറ്റര്‍ സഹായത്തോടെ ഐസിയുവിലേക്ക് നീക്കിയിരുന്നു. വൈകുന്നേരത്തോടെ ശ്രീനിവാസന്റെ ആരോഗ്യനിലയിലെ പുരോഗതി വിലയിരുത്തി, ആശുപത്രി മെഡിക്കല്‍ ബുള്ളറ്റിനും പുറത്തുവിട്ടിരുന്നു.
RELATED STORIES
ലോക്സഭയില്‍ അയോഗ്യനാക്കിയതിനു പിന്നാലെ ഔദ്യോഗിക ബംഗ്ലാവ് ഒഴിയാന്‍...
27 March 2023 1:01 PM GMTലോക്സഭ തിരഞ്ഞെടുപ്പില്‍ സിപിഎം വിശാല സഖ്യത്തിനില്ലെന്ന് യെച്ചൂരി
27 March 2023 12:48 PM GMTജാമ്യവ്യവസ്ഥയില്‍ ഇളവ്: മഅ്ദനിയുടെ ഹരജി സുപ്രിംകോടതി ഏപ്രില്‍ 13ലേക്ക് ...
27 March 2023 12:11 PM GMTപുതുച്ചേരിയില്‍ ബിജെപി നേതാവിനെ ബോംബെറിഞ്ഞശേഷം വെട്ടിക്കൊന്നു
27 March 2023 11:33 AM GMTരാഹുല്‍ ഗാന്ധിക്കെതിരായ നടപടി: പാര്‍ലിമെന്റില്‍ കറുപ്പണിഞ്ഞ് പ്രതിപക്ഷ ...
27 March 2023 8:22 AM GMTകണ്ണൂരില്‍ കോണ്‍ഗ്രസ് മാര്‍ച്ചില്‍ ലാത്തിച്ചാജ്ജ്; ഡിസിസി പ്രസിഡന്റ്...
27 March 2023 8:00 AM GMT