Kerala

സിപിഎം ഇത്തവണ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര നടത്തില്ല

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നാല് വര്‍ഷം മുമ്പ് കണ്ണൂരിലായിരുന്നു ഘോഷയാത്രക്ക് തുടക്കമിട്ടത്.

സിപിഎം ഇത്തവണ ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര നടത്തില്ല
X

തിരുവനന്തപുരം: ആര്‍എസ്എസിന് ബദലായി ഇത്തവണ സിപിഎം ശ്രീകൃഷ്ണ ജയന്തി ഘോഷയാത്ര നടത്തില്ല. ബാലഗോകുലത്തിന്റെ ശോഭായാത്രക്ക് ബദല്‍ ഘോഷയാത്ര വേണ്ടെന്ന് സിപിഎം സംസ്ഥാന നേതൃത്വം നിര്‍ദേശം നല്‍കി.

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ പാര്‍ട്ടിക്ക് തിരിച്ചടിയായെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം. നാല് വര്‍ഷം മുമ്പ് കണ്ണൂരിലായിരുന്നു ഘോഷയാത്രക്ക് തുടക്കമിട്ടത്.

കനത്ത സുരക്ഷയിലായിരുന്ന മുന്‍വര്‍ഷങ്ങളില്‍ സിപിഎം ഘോഷയാത്ര നടത്തിയിരുന്നത്. ഇതിനെതിരേ പാര്‍ട്ടിയില്‍ നിന്നുപോലും വിമര്‍ശനം ഉയര്‍ന്നിരുന്നു.

Next Story

RELATED STORIES

Share it