Kerala

മദ്യലഹരിയില്‍ മകന്‍ അച്ഛനെ ടൈല്‍സ് കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു

സംഭവത്തില്‍ മകന്‍ അനന്ദുവിനെ (27) കുന്നിക്കോട് പോലിസ് അറസ്റ്റുചെയ്തു. അനന്ദുവിന്റെ അമിതമദ്യപാനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.

മദ്യലഹരിയില്‍ മകന്‍ അച്ഛനെ ടൈല്‍സ് കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു
X

കൊല്ലം: പട്ടാഴിയില്‍ മകന്‍ അച്ഛനെ ടൈല്‍സ് കൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ചു. തെക്കേത്തേരി മുതിരപ്പാറ രഞ്ജിത്ത് ഭവനില്‍ ദേവദാസിനാണ് (60) പരിക്കേറ്റത്. സംഭവത്തില്‍ മകന്‍ അനന്ദുവിനെ (27) കുന്നിക്കോട് പോലിസ് അറസ്റ്റുചെയ്തു. അനന്ദുവിന്റെ അമിതമദ്യപാനമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. കഴിഞ്ഞദിവസം മദ്യലഹരിയില്‍ വീട്ടിലെത്തിയ അനന്ദുവിനെ പിതാവ് ദേവദാസന്‍ വഴക്കുപറഞ്ഞു. വഴക്കിനിടെ അനന്ദു പിതാവിനെ അസഭ്യം പറയുകയും മര്‍ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ പിതാവ് തറയില്‍ക്കിടന്ന ടൈല്‍സ് എടുത്ത് അനന്ദുവിനെ അടിച്ചു.

മദ്യലഹരിയിലായിരുന്ന അനന്തു തിരിച്ച് ടൈല്‍സ് കഷണമെടുത്ത് ദേവദാസിനെ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ദേവദാസ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ചികില്‍സയിലാണ്. അനന്ദു മദ്യപിച്ച് വീട്ടിലെത്തി കലഹമുണ്ടാക്കുന്നത് നിത്യസംഭവമാണെന്ന് നാട്ടുകാരും പറയുന്നു. കുന്നിക്കോട് സിഐ മുബാറഖ്, എസ്‌ഐ വിനു, അഡീഷനല്‍ എസ്‌ഐ ജോയി, എഎസ്‌ഐ സുനില്‍, സിപിഒ വിനീഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്.

Next Story

RELATED STORIES

Share it