Kerala

കെ വി തോമസിന്റെ മൂക്ക് ചെത്തിക്കളയും എന്ന് ചിലര് പറഞ്ഞു, ഒരു ചുക്കും സംഭവിക്കില്ലെന്ന് പിണറായി വിജയന്‍

കെ വി തോമസ് ഇപ്പോഴും കോണ്‍ഗ്രസ് നേതാവായി പങ്കെടുക്കുന്നു. പങ്കെടുക്കില്ല എന്ന് ചിലര്‍ പ്രഖ്യാപിക്കുകയാണ് ചെയ്തത്. എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന് എന്ന ഒരു ഉത്കണ്ഠ ഉണ്ടായിട്ടുണ്ടാകും. എന്നാല്‍ ഒരു ചുക്കും സംഭവിക്കില്ല

കെ വി തോമസിന്റെ മൂക്ക് ചെത്തിക്കളയും എന്ന് ചിലര് പറഞ്ഞു, ഒരു ചുക്കും സംഭവിക്കില്ലെന്ന് പിണറായി വിജയന്‍
X

കണ്ണൂർ: കെ വി തോമസിനെ ക്ഷണിച്ചത് കോണ്‍ഗ്രസ് നേതാവ് എന്ന നിലയിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പ്രധാനപ്പെട്ട നേതാവായി തന്നെയാണ് അദ്ദേഹം സെമിനാറില്‍ പങ്കെടുക്കുന്നത്. ചിലര്‍ കെ വി തോമസിന്റെ മൂക്ക് ചെത്തിക്കളയും എന്നൊക്കെ പറയുന്നത് കേട്ടു. എന്നാല്‍ അദ്ദേഹത്തിന് ഒരു ചുക്കും സംഭവിക്കില്ല എന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നുവെന്ന് പിണറായി പറഞ്ഞു. സിപിഎം 23-ാം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കെ വി തോമസ് ഇപ്പോഴും കോണ്‍ഗ്രസ് നേതാവായി പങ്കെടുക്കുന്നു. പങ്കെടുക്കില്ല എന്ന് ചിലര്‍ പ്രഖ്യാപിക്കുകയാണ് ചെയ്തത്. എന്തോ സംഭവിക്കാന്‍ പോകുന്നുവെന്ന് എന്ന ഒരു ഉത്കണ്ഠ ഉണ്ടായിട്ടുണ്ടാകും. എന്നാല്‍ ഒരു ചുക്കും സംഭവിക്കില്ല എന്ന് ഞങ്ങള്‍ക്ക് നല്ല ബോധ്യമുണ്ടായിരുന്നു.

ഇപ്പോഴും ഒന്നും സംഭവിച്ചിട്ടില്ല. നാളെയും വലുതൊന്നും സംഭവിക്കാനില്ല. അത് ഏതായാലും നാളേക്ക് വിടാം. പ്രവചനം നടത്താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കമാന്‍ഡ് വിലക്ക് ലംഘിച്ച് സെമിനാറില്‍ പങ്കെടുക്കാന്‍ എത്തിയ കെ വി തോമസിനെ മുഖ്യമന്ത്രി അഭിനന്ദിച്ചു. സെമിനാറില്‍ പങ്കെടുക്കാനെത്തിയ കെ വി തോമസിനും, തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും വലിയ സ്വീകരണമാണ് ഒരുക്കിയിരുന്നത്.

Next Story

RELATED STORIES

Share it