ഉമ്മന്‍ചാണ്ടിക്കെതിരേ സരിത സുപ്രിംകോടതിയിലേക്ക്
ക്രൈംബ്രാഞ്ച് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
BY SDR5 May 2019 7:39 AM GMT

X
SDR5 May 2019 7:39 AM GMT
തിരുവനന്തപുരം: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗീക പീഡന പരാതിയിലെ അന്വേഷണം സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് സരിത എസ് നായര്‍ സുപ്രിം കോടതിയെ സമീപിച്ചു. ക്രൈംബ്രാഞ്ച് അന്വേഷണം വേഗത്തില്‍ പൂര്‍ത്തിയാക്കണമെന്നാണ് ഹരജിയിലെ ആവശ്യം.
2018 ഒക്ടോബറില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ ഇതു വരെയും അറസ്റ്റ് ഉള്‍പ്പടെയുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടക്കുന്നില്ലെന്നാണ് സരിതയുടെ ഹരജിയില്‍ പറയുന്നത്. സരിതയുടെ ആവശ്യം നേരത്തെ കേരള ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ചും ഡിവിഷന്‍ ബെഞ്ചും തള്ളിയിരുന്നു. സംഭവം നടന്ന് ഏഴു വര്‍ഷത്തിന് ശേഷം നല്‍കിയ പരാതിയില്‍ അടിയന്തര നടപടി എന്ന ആവശ്യം അനവസരത്തിലാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹൈക്കോടതിയുടെ നടപടി. ഇതേതുടര്‍ന്നാണ് സരിത സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.
Next Story
RELATED STORIES
വയനാട് പാക്കേജ്; 25.29 കോടിയുടെ പദ്ധതികള്‍ക്ക് ഭരണാനുമതി
30 March 2023 2:19 PM GMTവന്ദേഭാരത് ട്രെയിന്‍: കേന്ദ്രം അടിയന്തിരമായി പുനരാലോചന നടത്തണമെന്ന്...
30 March 2023 11:25 AM GMTരാമനവമി ആഘോഷത്തിനിടെ ക്ഷേത്രത്തിനുള്ളിലെ കിണര്‍ തകര്‍ന്നുവീണ് 8 പേര്...
30 March 2023 11:18 AM GMTനിയമസഭയില്‍ ബജറ്റ് ചര്‍ച്ചയ്ക്കിടെ അശ്ലീല വീഡിയോ കണ്ട് ബിജെപി എംഎല്‍എ; ...
30 March 2023 11:08 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതി അരുണ്‍ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ...
30 March 2023 10:57 AM GMTവിസ് ഡം ഖുര്‍ആന്‍ വിജ്ഞാന പരീക്ഷ ഏപ്രില്‍ 6ന്
30 March 2023 10:08 AM GMT