Kerala

ഇതരസംസ്ഥാനക്കാർക്ക് വഴികാട്ടിയാവാൻ സർക്കാരിന്റെ പ്രത്യാശ പദ്ധതി

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലായി നടപ്പാക്കാനുദ്ദേശിക്കുന്ന പ്രത്യാശ പദ്ധതിയുടെ നടത്തിപ്പിന് താൽപര്യമുള്ള എൻജിഒകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

ഇതരസംസ്ഥാനക്കാർക്ക്  വഴികാട്ടിയാവാൻ സർക്കാരിന്റെ പ്രത്യാശ പദ്ധതി
X

തിരുവനന്തപുരം: സംസ്ഥാനത്തെ പുനരധിവാസ സ്ഥാപനങ്ങളിൽ കഴിയുന്ന ഇതരസംസ്ഥാനത്തുള്ളവരെ സ്വന്തം നാട്ടിലെത്തിക്കുന്നതിന് സംസ്ഥാന സർക്കാരിന്റെ പ്രത്യാശ പദ്ധതി. എൻജിഒകളുടെ സഹകരണത്തോടെ സാമൂഹികക്ഷേമ വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്.

തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ മൂന്ന് മേഖലകളിലായി നടപ്പാക്കാനുദ്ദേശിക്കുന്ന പ്രത്യാശ പദ്ധതിയുടെ നടത്തിപ്പിന് താൽപര്യമുള്ള എൻജിഒകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സാമൂഹ്യനീതി ഡയറക്ടർ, വികാസ്ഭവൻ, തിരുവനന്തപുരം എന്ന വിലാസത്തിൽ ജൂൺ 20നകം ലഭിക്കണം. അപേക്ഷയോടൊപ്പം അവശ്യമായ രേഖകൾ സഹിതം ആകെ രണ്ട് പകർപ്പുകൾ ലഭ്യമാക്കണം. അപേക്ഷയുടെ പുറം കവറിൽ "Application for Prathyasa Project" എന്ന് രേഖപ്പെടുത്തിയിരിക്കണം. ഫോൺ: 0471-2306040.

സാമൂഹികനീതി വകുപ്പിന് കീഴിൽ 31 പുനരധിവാസ സ്ഥാപനങ്ങളും ഓർഫനേജ് കൺട്രോൾ ബോർഡിന്റെ അംഗീകാരത്തോടെ പ്രവർത്തിക്കുന്ന 239 സ്ഥാപനങ്ങളും സംസ്ഥാനത്തുണ്ട്. അനാഥരോ ഉപേക്ഷിക്കപ്പെട്ടതോ ആയ കുട്ടികൾ, വയോജനങ്ങൾ, അഗതികൾ, ശാരീരിക -മാനസിക വൈകല്യമുള്ളവർ തുടങ്ങി പരിഗണനയർഹിക്കുന്ന ഒട്ടേറെപ്പേർ ഇത്തരം സ്ഥാപനങ്ങളിലുണ്ട്. നിലവിൽ സ്ഥാപന സൂപ്രണ്ടിന്റെയോ സന്നദ്ധവ്യക്തികളുടെയോ സഹകരണത്തോടെ ഇതരസംസ്ഥാനക്കാരായവരെ സ്വന്തം സംസ്ഥാനത്ത് എത്തിക്കാറുണ്ടെങ്കിലും ഇത്തരം മേഖലയിൽ പരിജ്ഞാനമുള്ളവരെ ഉൾപ്പെടുത്തി ഒരു പദ്ധതി തയ്യാറാക്കുന്നത് ഇതാദ്യമാണ്.

പദ്ധതി നടത്തിപ്പ് നിരീക്ഷിക്കുന്നതിനും ആവശ്യമായ നിർദേശം നൽകുന്നതിനും ജില്ലാജലത്തിലും സംസ്ഥാനതലത്തിലും മോണിറ്ററിങ് കമ്മിറ്റിയുണ്ടാകും. ഓരോ പുനരധിവാസ സ്ഥാപനത്തിലെയും ഇതരസംസ്ഥാനക്കാരായവരുടെ വിവരങ്ങൾ മേഖലാടിസ്ഥാനത്തിൽ തരംതിരിച്ച് ബന്ധപ്പെട്ട എൻജിഒയ്ക്ക് കൈമാറും. എൻജിഒകൾ സോഷ്യൽ വർക്കറുടെയും ഭാഷാ സഹായിയുടെയും സഹായത്തോടെ സ്വന്തം സംസ്ഥാനവും ദേശവും കണ്ടെത്തി സാമൂഹികനീതി വകുപ്പുമായി ചേർന്ന് തുടർനടപടി സ്വീകരിക്കണം.

Next Story

RELATED STORIES

Share it