Kerala

എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പ്: പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി

200 അംഗങ്ങള്‍ ഉള്ള ശാഖകള്‍ക്ക് ഒരു വോട്ട് എന്നതായിരുന്നു രീതി. ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധി ഉണ്ടായിരിക്കുന്നത്.ഇതു പ്രകാരം എല്ലാ അംഗങ്ങള്‍ക്കും വോട്ടവകാശം ലഭിക്കും

എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പ്: പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി
X

കൊച്ചി: എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പുകളിലെ പ്രാതിനിധ്യ വോട്ടവകാശം ഹൈക്കോടതി റദ്ദാക്കി.നിലവില്‍ എസ്എന്‍ഡിപിയിലെ വോട്ടിംഗ് 200 അംഗങ്ങള്‍ ഉള്ള ശാഖകള്‍ക്ക് ഒരു വോട്ട് എന്നതായിരുന്നു രീതി. ഇതിനെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹരജിയിലാണ് ഹൈക്കോടതി സിംഗിള്‍ ബഞ്ചിന്റെ വിധി ഉണ്ടായിരിക്കുന്നത്.ഇതു പ്രകാരം എല്ലാ അംഗങ്ങള്‍ക്ക് തിരഞ്ഞെടുപ്പില്‍ വോട്ടവകാശം ലഭിക്കും.

പ്രാതിനിധ്യ വോട്ടവകാശം നിയമവിരുദ്ധമാണെന്നായിരുന്നു ഹരജിക്കാരുടെ വാദം.ഫെബ്രുവരി അഞ്ചിന് എസ്എന്‍ഡിപി യോഗം തിരഞ്ഞെടുപ്പ് നടക്കാനിക്കെയാണ് ഹൈക്കോടതി വിധി ഉണ്ടായിരിക്കുന്നത്.25 വര്‍ഷമായി തുടരുന്നതാണ് പ്രാതിനിധ്യ വോട്ടുരീതിയെന്നും വിധി പഠിച്ചശേഷം പ്രതികരിക്കാമെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.അതേ സമയം വിധിയെ ബിജു രമേശും വിദ്യാസാഗറും സ്വാഗതം ചെയ്തു.

Next Story

RELATED STORIES

Share it