Kerala

എസ്എന്‍ഡിപി യുനിയന്‍ സെക്രട്ടറി ഓഫിസിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍

എസ്എന്‍ഡിപി യൂനിയന്‍ ഓഫീസ് മുറിയിലാണ് മഹേശനെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴുമണിയോടെ വീട്ടില്‍ നിന്നും തന്റെ സ്‌കൂട്ടിറില്‍ ഓഫിസില്‍ മഹേശന്‍ എത്തിയിരുന്നു. സ്‌കൂട്ടര്‍ പുറത്ത് പാര്‍ക്ക് ചെയ്തിട്ടുണ്ട്.മഹേശനെ ഓഫിസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നാട്ടുകാര്‍ വിവമറിയിച്ചതനുസരിച്ച് പോലിസ് സ്ഥലത്തെത്തിയാണ് തുടര്‍ നടപടി സ്വീകരിച്ചത്.

എസ്എന്‍ഡിപി യുനിയന്‍ സെക്രട്ടറി ഓഫിസിനുള്ളില്‍ ആത്മഹത്യ ചെയ്ത നിലയില്‍
X

ആലപ്പുഴ :എസ്എന്‍ഡിപി യോഗം കണിച്ചുകുളങ്ങര യൂനിയന്‍ സെക്രട്ടറി കെ കെ മഹേശനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എസ്എന്‍ഡിപി യൂനിയന്‍ ഓഫീസ് മുറിയിലാണ് മഹേശനെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെ ഏഴുമണിയോടെ വീട്ടില്‍ നിന്നും തന്റെ സ്‌കൂട്ടിറില്‍ ഓഫിസില്‍ മഹേശന്‍ എത്തിയിരുന്നു. സ്‌കൂട്ടര്‍ പുറത്ത് പാര്‍ക്ക് ചെയ്തിട്ടുണ്ട്.മഹേശനെ ഓഫിസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നാട്ടുകാര്‍ വിവമറിയിച്ചതനുസരിച്ച് പോലിസ് സ്ഥലത്തെത്തിയാണ് തുടര്‍ നടപടി സ്വീകരിച്ചത്.

മൈക്രോഫിനാന്‍സ്,സ്‌കൂള്‍ നിയമനം തുടങ്ങിയ നിരവധി കേസുകളുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി നേരിട്ടുന്ന ബുദ്ധിമുട്ടുകള്‍ ചൂണ്ടികാണിച്ച് മഹേശന്‍ യൂനിയന്‍ ഭാരവാഹികള്‍ക്ക് കത്തയച്ചിരുന്നതായി പറയുന്നു.മൈക്രോഫിനാന്‍സ് കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം കഴിഞ്ഞ ദിവസം മഹേശനില്‍ നിന്നും മൊഴിയെടുത്തിരുന്നു.തന്നെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നു ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം മറ്റൊരു കത്ത് ക്രൈംബ്രാഞ്ചിന് മഹേശന്‍ നല്‍കിയിരുന്നുവെന്നുമുള്ള വിവരവും പുറത്തു വരുന്നുണ്ട്

Next Story

RELATED STORIES

Share it