Kerala

എസ്കെ ആശുപത്രിയിലെ 11 നഴ്സ്മാരെ പിരിച്ചുവിട്ടതായി പരാതി

ജീവനക്കാരിൽ മൂന്നിലൊന്ന് ഭാഗത്തെ റിസർവ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇവരോട് ജോലിക്ക് വരേണ്ടെന്ന് പറഞ്ഞതെന്ന് ആശുപത്രി അധികൃതർ പറയുന്നു.

എസ്കെ ആശുപത്രിയിലെ 11 നഴ്സ്മാരെ പിരിച്ചുവിട്ടതായി പരാതി
X

തിരുവനന്തപുരം: എസ്കെ ആശുപത്രിയിലെ 11 നഴ്സ്മാരെ അനധികൃതമായി പിരിച്ചുവിട്ടതായി ആരോപണം. പിരിച്ചുവിട്ട നഴ്സുമാർ ലേബർ കമ്മീഷനു പരാതി നൽകി. എന്നാൽ ജീവനക്കാരിൽ മൂന്നിലൊന്ന് ഭാഗത്തെ റിസർവ് ചെയ്യുന്നതിന്റെ ഭാഗമായാണ് ഇവരോട് ജോലിക്ക് വരേണ്ടെന്ന് പറഞ്ഞതെന്ന് ആശുപത്രി അധികൃതർ പറയുന്നു. നിലവിൽ ആരേയും പിരിച്ചുവിടാൻ തീരുമാനിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.

കൊറോണയുടെ പശ്ചാത്തലത്തിൽ ആർക്കും ജോലി നഷ്ടപ്പെടുകയോ ശമ്പളം നഷ്ടപ്പെടുകയോ ശമ്പളത്തിൽ വെട്ടിക്കുറയ്ക്കലുകൾ ഉണ്ടാവുകയോ ചെയ്യരുത് എന്ന് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പ്രത്യേകം നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ലംഘനമാണ് തിരുവനന്തപുരത്തെ എസ്കെ ആശുപത്രി അധികൃതരുടെ ഭാഗത്തു നിന്നും ഉണ്ടായതെന്ന് നഴ്സുമാർ പരാതിയിൽ ആരോപിക്കുന്നു.

Next Story

RELATED STORIES

Share it