പിന്നണി ഗായിക ശ്രേയ ഘോഷാലിന്റെ സംഗീത നിശ മെയ് മൂന്നിന് കോഴിക്കോട്

റെഡ് എഫ്.എം റേഡിയോ സ്റ്റേഷനാണ് സംഗീത വിരുന്ന് ഒരുക്കുന്നത്. മലബാര്‍ മേഖലയില്‍ ആദ്യമായിട്ടാണ് ശ്രേയ ഘോഷാലിന്റെ സംഗീത വിരുന്ന് നടക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. സംഗീത നിശയുടെ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള പോസ്റ്റര്‍ പ്രകാശനം നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചി റെഡ് എഫ്.എം സ്റ്റേഷനില്‍ നിര്‍വ്വഹിച്ചു

പിന്നണി ഗായിക ശ്രേയ ഘോഷാലിന്റെ സംഗീത നിശ മെയ് മൂന്നിന് കോഴിക്കോട്

കൊച്ചി: പിന്നണി ഗായിക ശ്രേയ ഘോഷാലിന്റെ 'റെഡ് ലൈവ് ' സംഗീത വിരുന്ന് മെയ് മൂന്നിന് കോഴിക്കോട് നടക്കം. റെഡ് എഫ്.എം റേഡിയോ സ്റ്റേഷനാണ് സംഗീത വിരുന്ന് ഒരുക്കുന്നത്. മലബാര്‍ മേഖലയില്‍ ആദ്യമായിട്ടാണ് ശ്രേയ ഘോഷാലിന്റെ സംഗീത വിരുന്ന് നടക്കുന്നതെന്ന് സംഘാടകര്‍ പറഞ്ഞു. സംഗീത നിശയുടെ പ്രചരണ പരിപാടികള്‍ക്ക് തുടക്കം കുറിച്ച് കൊണ്ടുള്ള പോസ്റ്റര്‍ പ്രകാശനം നടന്‍ ദുല്‍ഖര്‍ സല്‍മാന്‍ കൊച്ചി റെഡ് എഫ്.എം സ്റ്റേഷനില്‍ നിര്‍വ്വഹിച്ചു. ടിക്കറ്റ് വെച്ചാണ് പ്രോഗ്രാം സംഘടിപ്പിച്ചിരിക്കുന്ന്ത. പഞ്ചാബ് നാഷണല്‍ ബാങ്ക്, ബുക്ക് മൈ ഷോ എന്നിവ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം. ടിക്കറ്റുകള്‍ക്കായി 8287447722 എന്ന നമ്പര്‍ വഴിയും, വേദിയില്‍ നേരിട്ടും സൗകര്യം ഏര്‍പെടുത്തിയിട്ടുണ്ട്. വൈകിട് ആറിന് സംഗതി വിരുന്ന് ആരംഭിക്കും.

TMY

TMY

Thejas News Contributors help bring you the latest news around you.


RELATED STORIES

Share it
Top