Kerala

വെള്ളിയാഭരണങ്ങള്‍ മോഷ്ടിക്കുന്നയാള്‍ പിടിയില്‍

വെള്ളിയാഭരണങ്ങള്‍ മോഷ്ടിക്കുന്നയാള്‍ പിടിയില്‍
X

വേങ്ങര: പകല്‍ വെളിച്ചത്തില്‍ വെള്ളി ആഭരണങ്ങള്‍ മാത്രം മോഷ്ടിക്കുന്നയാള്‍ വേങ്ങര പോലിസ് പിടിയിലായി. മുക്കം സ്വദേശിയായ മത്താട്ടില്‍ ഗോപിയുടെ മകന്‍ പ്രകാശ് (55) ആണ് പിടിയിലായത്. കഴിഞ്ഞ ഏപ്രില്‍ 16ന് കടയില്‍ ആഭരണം വാങ്ങാനെത്തി, 300ഗ്രാം വെള്ളി കവര്‍ന്ന കേസിലാണ് ഇയാള്‍ പിടിയിലായത്. വേങ്ങര ടൗണില്‍ മസ്ജിദ് ബസാറില്‍ പുള്ളിശ്ശേരി പറമ്പില്‍ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള സഫ ജ്വല്ലറിയിലാണ് സംഭവം. വെള്ളിയാഴ്ച രാവിലെ പത്തരയോടെയായിരുന്നു സംഭവം.

ഉടമസ്ഥനെയും ജീവനക്കാരനെയും കബളിപ്പിച്ച് മോഷ്ടാവ് 25,000 രൂപയിലധികം വിലവരുന്ന ആഭരണമാണ് കൈക്കലാക്കിയത്. ആഭരണങ്ങള്‍ വാങ്ങാനെന്ന വ്യാജേന ജ്വല്ലറികളില്‍ കയറി ആഭരണങ്ങള്‍ക്ക് മേല്‍ കുടയോ പേഴ്‌സോ വച്ച് മോഷ്ടിക്കുന്നതാണ് ഇയാളുടെ പതിവെന്നും കോഴിക്കോട്, നാദാപുരം, കുറ്റിയാടി പോലിസ് പരിധികളില്‍ സമാനരീതിയിലുള്ള മോഷണങ്ങള്‍ ഇയാള്‍ നടത്തിയിട്ടുണ്ടെന്നും വേങ്ങര സി ഐ എ ആദംഖാന്‍ പറഞ്ഞു.

നിലവില്‍ കോഴിക്കോട് വാടകമുറിയിലാണ് ഇയാളുടെ താമസം. പ്രകാശിനെ വേങ്ങര ബസ് സ്റ്റാന്റ് പരിസരത്തുനിന്നാണ് പോലിസ് പിടികൂടിയത്. പരിസരത്തെ മറ്റൊരു ജ്വല്ലറി ഷോപ്പില്‍ മോഷണം നടത്താന്‍ പോകവെയാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ മലപ്പുറം കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.

Next Story

RELATED STORIES

Share it