എം എം ലോറന്‍സിന്റെ മകളെ സിഡ്കോയില്‍ നിന്നും പിരിച്ചുവിട്ടു
ഇവരുടെ മകന്‍ മിലന്‍ ആര്‍എസ്എസ് മാസികയില്‍ ലേഖനം എഴുതിയിരുന്നു. ഇതിനു പിന്നാലെയാണ് ജോലിക്ക് ഹാജരാകേണ്ടെന്ന് സിഡ്കോയും വ്യവസായ മന്ത്രിയുടെ ഓഫീസും നിര്‍ദേശിച്ചത്.

തിരുവനന്തപുരം: സിഡ്കോയിലെ താല്‍ക്കാലിക ജീവനക്കാരിയായിരുന്ന മുതിര്‍ന്ന സിപിഎം നേതാവ് എം എം ലോറന്‍സിന്റെ മകൾ ആശയെ പിരിച്ചുവിട്ടു. ആശയുടെ മകന്‍ മിലന്‍ ആര്‍എസ്എസ് മാസികയില്‍ ലേഖനം എഴുതിയതിരുന്നു. ഇതിനു പിന്നാലെയാണ് ആശയോട് ജോലിക്ക് ഹാജരാകേണ്ടെന്ന് സിഡ്കോയും വ്യവസായ മന്ത്രിയുടെ ഓഫീസും നിര്‍ദേശിച്ചത്. ആശ വ്യവസായ മന്ത്രിയെ നേരിട്ടുകണ്ടെങ്കിലും പിരിച്ചുവിടല്‍ നടപടി പിന്‍വലിക്കാന്‍ തയ്യാറായില്ല. എന്നാല്‍ പിരിച്ചുവിട്ടതായി തനിക്ക് രേഖാമൂലം അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് ആശാ ലോറന്‍സ് പറഞ്ഞു.
പ്ലസ്ടു വിദ്യാര്‍ഥിയായ മകന്‍ മിലന്‍ ഇമ്മാനുവല്‍ നേരത്തെ ബിജെപി സമരവേദി സന്ദര്‍ശിച്ചതിന് ആശയെ സിഡ്കോയില്‍ നിന്ന് പുറത്താക്കിയിരുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് തിരിച്ചെടുക്കുകയായിരുന്നു. എം എം ലോറന്‍സിന്റെ മകളെ പിരിച്ചുവിട്ടാല്‍ ആ കുടുംബത്തെ ബിജെപി ഏറ്റെടുക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് പി എസ് ശ്രീധരൻപിള്ള അന്ന് പ്രഖ്യാപിച്ചിരുന്നു.
RELATED STORIES
ബിജെപിക്ക് എംപിയെ തരാമെന്ന വാഗ്ദാനം അപകടകരം; ജോസഫ് പാംപ്ലാനിക്കെതിരേ...
23 March 2023 12:55 PM GMTരണ്ടുവര്‍ഷത്തെ തടവുശിക്ഷ: രാഹുല്‍ഗാന്ധിയുടെ എംപി സ്ഥാനത്തിന് അയോഗ്യതാ...
23 March 2023 12:47 PM GMTരാജ് താക്കറെയുടെ ഭീഷണി: മുംബൈ മാഹിം തീരത്തെ ദര്‍ഗ പൊളിച്ചുനീക്കി
23 March 2023 9:16 AM GMTഏപ്രില്‍ ഒന്നുമുതല്‍ കെട്ടിടനിര്‍മാണ പെര്‍മിറ്റ് ഫീസ്...
23 March 2023 8:58 AM GMTറമദാന്: യുഎഇയില്‍ 1025 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവ്
22 March 2023 2:18 PM GMTരണ്ടാം പിണറായി സര്‍ക്കാറിന്റെ രണ്ടാം വാര്‍ഷികം; ഏപ്രില്‍ ഒന്നിന്...
22 March 2023 1:08 PM GMT