Kerala

കുണ്ടള ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു

കുണ്ടള ഡാമിന്റെ പരമാവധി സംഭരണശേഷി 1758.69 മീറ്ററാണ്. ജലനിരപ്പ് 1758 മീറ്ററിലെത്തിയ പശ്ചാത്തലത്തുകയും വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ് ഡാമിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റി അനുമതി നല്‍കിയത്.

കുണ്ടള ഡാമിന്റെ ഷട്ടറുകള്‍ തുറന്നു; ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു
X

ഇടുക്കി: ജലനിരപ്പ് പരമാവധി സംഭരണശേഷിയിലെത്തിയതിനെത്തുടര്‍ന്ന് പള്ളിവാസല്‍ ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ കുണ്ടള ഡാമിന്റെ ഷട്ടറുകള്‍ തുറന്നു. രണ്ട് ഷട്ടറുകള്‍ 20 സെ.മീ വീതം തുറന്ന് 10 ക്യുമെക്‌സ് വരെ ജലമാണ് കുണ്ടളയാറുവഴി മാട്ടുപ്പെട്ടി ജലസംഭരണിയിലേക്ക് ഘട്ടംഘട്ടമായി ഒഴുക്കിവിട്ടത്. കുണ്ടള ഡാമിന്റെ പരമാവധി സംഭരണശേഷി 1758.69 മീറ്ററാണ്. ജലനിരപ്പ് 1758 മീറ്ററിലെത്തിയ പശ്ചാത്തലത്തുകയും വൃഷ്ടിപ്രദേശങ്ങളില്‍ മഴ ശക്തമാവുകയും ചെയ്ത സാഹചര്യത്തിലാണ്ഡാ മിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ദേശീയ ദുരന്തനിവാരണ അതോറിറ്റി അനുമതി നല്‍കിയത്.

കുണ്ടള ജലസംഭരണിയുടെ സമീപത്ത് തീരങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യമായ സുരക്ഷാ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് സംഭരണശേഷിയുടെ 80 ശതമാനമായി ഉയര്‍ന്നിരിക്കുകയാണ്.

10 ദിവസത്തിനിടെ ആറ് അടിയോളം ജലനിരപ്പാണ് ഉയര്‍ന്നത്. കഴിഞ്ഞവര്‍ഷം ഇതേസമയം ഉണ്ടായിരുന്നതിനെക്കാള്‍ അഞ്ചടി വെള്ളം കൂടുതലാണ്. 2379 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. പുതിയ റൂള്‍ കര്‍വ് പ്രകാരം 14 അടി കൂടി ജലനിരപ്പ് ഉയര്‍ന്ന് 2394 അടിയിലെത്തിയാല്‍ അണക്കെട്ട് തുറക്കേണ്ടിവരും.

വൃഷ്ടി പ്രദേശത്ത് 15 മി.മീ വരെ മഴ ലഭിക്കുന്നുണ്ട്. അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചു. പക്ഷേ, മൂലമറ്റം പവര്‍ഹൗസിലെ വൈദ്യുതി ഉത്പാദനം കുറവാണ്. 2.37 ദശലക്ഷം യൂനിറ്റ് മാത്രമാണ് വൈദ്യുതി ഉത്പാദനം. സംസ്ഥാനത്തെ ആകെ വൈദ്യുതി ഉപഭോഗം 64.37 ദശലക്ഷം യൂനിറ്റായി ഉയര്‍ന്നു. അതേസമയം 42.6 ദശലക്ഷം വൈദ്യുതി പുറത്തുനിന്ന് വാങ്ങിയാണ് ഇടുക്കി അണക്കെട്ടില്‍ ജലം ശേഖരിച്ച് നിര്‍ത്തുന്നത്. നീരൊഴുക്ക് വര്‍ധിച്ചാല്‍ മൂലമറ്റം വൈദ്യുതി നിലയത്തിലെ ഉല്‍പാദനം കൂട്ടി അണക്കെട്ട് തുറക്കുന്ന സാഹചര്യമൊഴിവാക്കാനാണ് വൈദ്യുതി ബോര്‍ഡിന്റെ തീരുമാനം.

Next Story

RELATED STORIES

Share it