- Home
- Latest News
- news line
- Districts
- Kerala
- India
- World
- Sports
- Videos+
- Arogyathejas
- Around The Globe
- Bomb Squad
- Charithrapadham
- Cinimayude Varthamanam
- Cut 'n' Right
- Editors Voice
- Hridaya Thejas
- In Focus
- In Quest
- India Scan
- Kalikkalam
- Marupaksham
- NEWS LINE
- Nireekshanam
- Pusthakavicharam
- RAMADAN VICHARAM
- Samantharam
- Shani Dasha
- Swathwa Vicharam
- Vazhivelicham
- VideoNews
- World in Words
- Yathra
- voice over
- Sub Lead
മഴയും നീരൊഴുക്കും കുറഞ്ഞു; ഇടുക്കി ജലസംഭരണിയിലെ ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടര്‍ അടച്ചു
40 സെൻറീമീറ്ററാണ് ഷട്ടർ ഉയർത്തിയത്. സെക്കൻറിൽ നാൽപ്പതിനായിരം ലിറ്റർ വെള്ളം വീതമാണ് പുറത്തേക്ക് ഒഴുക്കിയത്.

ചെറുതോണി: കനത്ത മഴയെ തുടർന്ന് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിനായി തുറന്ന ചെറുതോണി അണക്കെട്ടിന്‍റെ ഷട്ടർ അടച്ചു. മഴയും നീരൊഴുക്കും കുറഞ്ഞതിനെ തുടർന്നാണ് നടപടി. ചൊവ്വാഴ്ച്ച രാത്രി ഒമ്പതേമുക്കാലിനാണ് ഷട്ടർ അടച്ചത്. 2399.10 അടിയാണ് അണക്കെട്ടിലെ ഇപ്പോഴത്തെ ജലനിരപ്പ്. ഞായറാഴ്ച ഉച്ചക്ക് രണ്ടു മണിക്കാണ് ചെറുതോണിയിലെ മൂന്നാമത്തെ ഷട്ടർ തുറന്നത്.
40 സെൻറീമീറ്ററാണ് ഷട്ടർ ഉയർത്തിയത്. സെക്കൻറിൽ നാൽപ്പതിനായിരം ലിറ്റർ വെള്ളം വീതമാണ് പുറത്തേക്ക് ഒഴുക്കിയത്. ഇന്നലെ പകൽ ഇടുക്കിയിൽ മഴ മാറി നിന്നെങ്കിലും വൈകുന്നേരം പലയിടത്തും മഴ പെയ്തു. അതേസമയം മുല്ലപ്പെരിയാർ അണക്കെട്ടിലെ ജലനിരപ്പിൽ ഇന്നലെ വൈകിട്ട് നേരിയ വർദ്ധനവ് ഉണ്ടായി.
140.60 അടിയായാണ് ഉയർന്നത്. മുല്ലപ്പെരിയാറിലും നീരൊഴുക്കിൽ കാര്യമായ കുറവു വന്നിട്ടുണ്ട്. നിലവിലെ റൂൾ കർവനുസരിച്ച് 141 അടിവെള്ളം അണക്കെട്ടിൽ സംഭരിക്കാം. മഴയില്ലാത്തതിനാൽ സ്പിൽവേ ഷട്ടറുകൾ ഉയർത്തേണ്ടെന്നാണ് തമിഴ്നാടിന്‍റെ തീരുമാനം.
RELATED STORIES
മഹാരാഷ്ട്രയില്‍ ബഹുനില കെട്ടിടം തകര്‍ന്ന് എട്ടുമരണം; 25 പേരെ...
21 Sep 2020 2:40 AM GMTമലയാറ്റൂരില്‍ പാറമടയില്‍ പൊട്ടിത്തെറി; രണ്ട് അന്തര്‍സംസ്ഥാന...
21 Sep 2020 2:18 AM GMTകോഴിക്കോട് നാദാപുരത്ത് പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവ്...
21 Sep 2020 2:00 AM GMTസംസ്ഥാനത്തെ റേഷന്‍കടകള്‍ക്ക് ഇന്ന് അവധി
21 Sep 2020 1:36 AM GMTസംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; പത്ത് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്,...
21 Sep 2020 1:24 AM GMTരണ്ട് പുതിയ കണ്ടെയ്ന്മെന്റ് സോണുകള്‍; കോട്ടയം ജില്ലയില്‍ ആകെ 32...
21 Sep 2020 12:50 AM GMT


















