ഷുക്കൂര്‍ വധം: സിബിഐ നടപടിയെ സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്
സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ പ്രഹരമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
BY BSR11 Feb 2019 10:59 AM GMT

X
BSR11 Feb 2019 10:59 AM GMT
മലപ്പുറം: അരിയില്‍ ഷുക്കൂര്‍ വധക്കേസില്‍ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെതിരേ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ച സിബിഐ നടപടിയെ കോണ്‍ഗ്രസ് സ്വാഗതം ചെയ്തു. കണ്ണൂരിലെ ആക്രമണങ്ങളില്‍ മുഖ്യമന്തി പിണറായി വിജയന്‍ അടക്കമുള്ള ഉന്നതര്‍ക്ക് പങ്കുണ്ടെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആരോപിച്ചു. സിപിഎമ്മാണ് ഗുണ്ടാസംഘങ്ങളെ വളര്‍ത്തുന്നത്. ടി പി ചന്ദ്രശേഖരന്‍ വധക്കേസും സിബിഐ അന്വേഷിക്കണം. എങ്കില്‍ അതിലും ഉന്നത സിപിഎം നേതാക്കള്‍ ഇരുമ്പഴിക്കുള്ളിലാവുമെന്നും അദ്ദേഹം പറഞ്ഞു. ഷുക്കൂര്‍ കേസിലെ സിബിഐ കുറ്റപത്രം സിപിഎമ്മിന്റെ കൊലപാതക രാഷ്ട്രീയത്തിനേറ്റ പ്രഹരമാണെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഇനിയെങ്കിലും സിപിഎം പുനര്‍വിചിന്തനത്തിന് തയ്യാറാവണമെന്നും അദ്ദേഹം പറഞ്ഞു.
Next Story
RELATED STORIES
ശ്രീനഗറില്‍ ലുലുവിന്റെ ഹൈപ്പര്‍മാര്‍ക്കറ്റ് വരുന്നു
20 March 2023 12:10 PM GMTമെഡിക്കല്‍ കോളേജില്‍ യുവതിക്ക് നേരെ ലൈംഗിക പീഡനം; എസ് ഡി പി ഐ...
20 March 2023 12:04 PM GMTആര്‍ച്ച് ബിഷപ്പിന്റെ പ്രസ്താവന ന്യൂനപക്ഷ സമൂഹങ്ങളെ ഒറ്റുകൊടുക്കുന്നത്: ...
20 March 2023 12:01 PM GMTമെഡിക്കല്‍ കോളേജ് പീഢനം ഞെട്ടിക്കുന്നത് : കെ ഷെമീര്‍
20 March 2023 8:45 AM GMTകോഴിക്കോട് മെഡിക്കല്‍ കോളജിലെ പീഡനം; അറ്റന്‍ഡര്‍ അറസ്റ്റില്‍
20 March 2023 8:38 AM GMTദേവികുളം എംഎല്‍എ എ രാജയുടെ തിരഞ്ഞെടുപ്പ് വിജയം റദ്ദാക്കി ഹൈക്കോടതി
20 March 2023 6:51 AM GMT