മല്‍സ്യത്തൊഴിലാളികള്‍ക്ക് നൊബേല്‍ സമ്മാനം നല്‍കണമെന്ന് ശശി തരൂര്‍ എം.പി
മല്‍സ്യ തൊഴിലാളികള്‍ക്ക് നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നൊബേല്‍ സമ്മാന സമിതിക്ക് കത്തെഴുതിയിരിക്കുകയാണ് ശശി തരൂര്‍.
BY APH6 Feb 2019 6:25 PM GMT

X
APH6 Feb 2019 6:25 PM GMT
തിരുവനന്തപുരം: കേരളത്തെ മഹാ പ്രളയത്തില്‍ നിന്നും കൈ പിടിച്ച് ഉയര്‍ത്തിയ മല്‍സ്യ തൊഴിലാളികള്‍ക്ക് സമാധാനത്തിലുള്ള നൊബേല്‍ സമ്മാനം നല്‍കണമെന്ന് ശശി തരൂര്‍ എം.പി. രക്ഷാ പ്രവര്‍ത്തനത്തില്‍ പൊലീസിനും മറ്റ് സേനകള്‍ക്കുമൊപ്പം ചേര്‍ന്നു നിന്ന് മത്സ്യത്തൊഴിലാളികള്‍ അക്ഷരാര്‍ത്ഥത്തില്‍ കേരളത്തിന്റെ സൈന്യമായി മാറുകയായിരുന്നു. മല്‍സ്യ തൊഴിലാളികള്‍ക്ക് നൊബേല്‍ സമ്മാനം നല്‍കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് നൊബേല്‍ സമ്മാന സമിതിക്ക് കത്തെഴുതിയിരിക്കുകയാണ് ശശി തരൂര്‍.
'2019 ലെ നൊബേല്‍ പുരസ്‌കാരത്തിന് കേരളത്തിലെ മത്സ്യത്തൊഴിലാളികളെ ഞാന്‍ നാമനിര്‍ദ്ദേശം ചെയ്യുന്നു. സ്വന്തം വീടുകളും പ്രളയത്തില്‍ മുങ്ങുമ്പോഴും അവര്‍ ചിന്തിച്ചത് അപരിചതരെ രക്ഷിക്കുന്നതിനെ കുറിച്ചായിരുന്നു. തങ്ങളുടെ ത്യാഗത്തിന് മത്സ്യത്തൊഴിലാളികള്‍ക്ക് സര്‍ക്കാര്‍ പാരിതോഷികം നല്‍കിയപ്പോള്‍ അവരത് നിരാകരിക്കുകയാണ് ചെയ്തത്. ആ പണവും അവര്‍ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി നല്‍കി. കേരളത്തിന്റെ നന്മക്കും മനുഷ്യ ജീവന് രക്ഷിക്കുന്നതിനും അവര്‍ കാണിച്ച അര്‍പ്പണബോധം പ്രശംസിക്കാന്‍ കഴിയുന്നതിലും അപ്പുറമാണ്' തരൂര്‍ കത്തില്‍ പറയുന്നു.
കേരളത്തിലുടനീളം മത്സ്യത്തൊഴിലാളികള്‍ നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങളില്‍ 65,000 പേരെയാണ് രക്ഷിച്ചത്. കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയമായിരുന്നു 2018 ഓഗസ്റ്റിലുണ്ടായത്.
Next Story
RELATED STORIES
കെ സുരേന്ദ്രന്റെ സ്ത്രീവിരുദ്ധ പരാമര്‍ശം: നിന്ദ്യവും...
29 March 2023 11:40 AM GMTരാമനവമി ഘോഷയാത്ര; ആക്രമണം ഭയന്ന് ഹൈദരാബാദില്‍ മസ്ജിദുകളും ദര്‍ഗകളും...
29 March 2023 9:55 AM GMTശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ കത്രിക മറന്നുവച്ച സംഭവം; യുവതിക്ക്...
29 March 2023 8:25 AM GMTകര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പ് മെയ് 10ന്; വോട്ടെണ്ണല്‍ 13ന്
29 March 2023 8:02 AM GMTസിപിഎം വനിതാ നേതാക്കള്‍ക്കെതിരായ കെ സുരേന്ദ്രന്റെ അധിക്ഷേപം: യൂത്ത്...
28 March 2023 1:50 PM GMTഅഞ്ചുനില ഫ്ളാറ്റിന്റെ ലിഫ്റ്റില്‍ കുടുങ്ങി ഒമ്പതു വയസ്സുകാരന്...
28 March 2023 12:38 PM GMT