Kerala

'ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടല്‍, ,മുഖത്ത് ലാത്തി കൊണ്ട് ഇടിച്ചു'; കോഴിക്കോട് ഡിസിസി പ്രസിഡന്റ്

ഷാഫിയുടെ മൂക്കിന്റെ എല്ലിന് പൊട്ടല്‍, ,മുഖത്ത് ലാത്തി കൊണ്ട് ഇടിച്ചു; കോഴിക്കോട് ഡിസിസി പ്രസിഡന്റ്
X

കോഴിക്കോട്: പേരാമ്പ്രയില്‍ യുഡിഎഫ് - സിപിഎം പ്രതിഷേധ പ്രകടനങ്ങള്‍ക്കിടെ പോലിസ് നടത്തിയ ലാത്തിച്ചാര്‍ജില്‍ ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരിച്ച് കോഴിക്കോട് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍. ഷാഫിയുടെ മൂക്കിനു ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. മൂക്കിന്റെ എല്ലിന് പൊട്ടലുണ്ട് അഞ്ചു ദിവസത്തെ വിശ്രമം നിര്‍ദേശിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലാത്തിച്ചാര്‍ജ് നടത്തിയിട്ടില്ല എന്ന് പറയുന്ന എസ്പി ദൃശ്യങ്ങള്‍ പരിശോധിക്കുവാന്‍ തയ്യാറാകണം. കണ്ണുണ്ടെങ്കില്‍ എസ്പി ദൃശ്യങ്ങള്‍ കാണണം. പോലിസ് രണ്ട് തവണ ഷാഫി പറമ്പിലിന്റെ മുഖത്ത് ലാത്തി കൊണ്ട് ഇടിച്ചു. പ്രവര്‍ത്തകന്റെ കണ്ണിന് ഗുരുതര പരിക്കേറ്റുവെന്നും കണ്ണിന്റെ കാഴ്ച നഷ്ടപ്പെടുമോ എന്ന് ആശങ്കയുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. എംപിയെ അറിയാത്തവര്‍ അല്ല ഇവിടുത്തെ പോലിസുകാര്‍. പേരാമ്പ്ര ഡിവൈഎസ്പി സിപിഎം ഗുണ്ടയെ പോലെയാണ് പെരുമാറിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേ സമയം, സംഭവത്തില്‍ പ്രതിഷേധിക്കാനൊരുങ്ങി കോണ്‍ഗ്രസ്. നാളെ ബ്ലോക്ക് തലങ്ങളില്‍ പ്രതിഷേധ പ്രകടനം നടത്താനാണ് കോണ്‍ഗ്രസിന്റെ തീരുമാനം. കോഴിക്കോട് നഗരത്തില്‍ യുഡിഎഫ് പ്രതിഷേധ പ്രകടനം നടത്താനും തീരുമാനിച്ചിട്ടുണ്ട്. ലാത്തിച്ചാര്‍ജിനിടെയാണ് ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റത്. കൂടാതെ നിരവധി യുഡിഎഫ് പ്രവര്‍ത്തകര്‍ക്കും ഡിവൈഎസ്പി ഹരിപ്രസാദിനും പരിക്കേറ്റിട്ടുണ്ട്. ഡിവൈഎസ്പിയെ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിപിഎം - യുഡിഎഫ് പ്രവര്‍ത്തകര്‍ മുഖാമുഖം വന്നതോടെയാണ് പോലിസ് ലാത്തി വീശിയത്.



Next Story

RELATED STORIES

Share it