അഡീഷനല്‍ ഷീറ്റ് കൈവശപ്പെടുത്തി എസ്എഫ്‌ഐ നേതാവിന്റെ കോപ്പിയടി; വീഡിയോ പുറത്ത് വിട്ട് എഐഎസ്എഫ്
വിദ്യാര്‍ഥി അഡീഷനല്‍ ഷീറ്റ് തരപ്പെടുത്തി കോപ്പിയടിച്ചെന്ന് തെളിയിക്കുന്നതായിരുന്നു എഐഎസ്എഫ് നേതാക്കള്‍ പകര്‍ത്തിയ വീഡിയോ. കോപ്പിയടിച്ച വിദ്യാര്‍ഥിനിയെ പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ലെന്ന് പ്രിന്‍സിപ്പല്‍ പറയുന്നത് വീഡിയോയില്‍ കാണാം.

തൃശൂര്‍: അനധികൃതമായി അഡീഷനല്‍ ഷീറ്റ് കൈവശപ്പെടുത്തി എസ്എഫ്‌ഐ വനിതാ നേതാവ് കോപ്പിയടിച്ച സംഭവം വിവാദമാകുന്നു. ഇന്ന് രാവിലെ തൃശൂര്‍ കേരള വര്‍മ്മ കോളജില്‍ നടന്ന സിംബോളിക് ലോജിക് ആന്റ് ഇന്‍ഫോര്‍മാറ്റിക്‌സ്(ഫിലോസഫി) പരീക്ഷയിലാണ് അഡീഷനല്‍ ഷീറ്റില്‍ ഉത്തരങ്ങള്‍ എഴുതികൊണ്ട് വന്ന് എസ്എഫ്‌ഐ വനിതാ നേതാവ് കോപ്പിയടിക്കാന്‍ ശ്രമിച്ചത്. പരീക്ഷാ ചുമതലയുണ്ടായിരുന്ന അധ്യാപിക ഇത് കയ്യോടെ പിടികൂടി പ്രിന്‍സിപ്പലെ ഏല്‍പ്പിച്ചു. എന്നാല്‍ കോളജ് പ്രിന്‍സിപ്പല്‍ കൃഷ്ണകുമാരി സംഭവം ഒതുക്കി തീര്‍ക്കാനുള്ള ശ്രമമാണെന്ന് കോളജിലെ മറ്റു വിദ്യാര്‍ഥി സംഘടനാ നേതാക്കള്‍ ആരോപിച്ചു. സിപിഎം ഇടപെട്ട കേസ് ഒതുക്കി തീര്‍ത്തതായാണ് ആരോപണം. എസ്എഫ്‌ഐ നേതാവിനെതിരെ പിടികൂടിയ സംഭവം ഒതുക്കി തീര്‍ക്കുമെന്ന് അറിഞ്ഞതോടെ എഐഎസ്എഫ് നേതാക്കളുടെ നേതൃത്വത്തില്‍ പ്രിന്‍സിപ്പലെ സമീപിച്ചു. പ്രിന്‍സിപ്പലുമായി ചര്‍ച്ച നടത്തുന്നതിന്റെ വീഡിയോയും പകര്‍ത്തി. വിദ്യാര്‍ഥി അഡീഷനല്‍ ഷീറ്റ് തരപ്പെടുത്തി കോപ്പിയടിച്ചെന്ന് തെളിയിക്കുന്നതായിരുന്നു എഐഎസ്എഫ് നേതാക്കള്‍ പകര്‍ത്തിയ വീഡിയോ. കോപ്പിയടിച്ച വിദ്യാര്‍ഥിനിയെ പരീക്ഷ എഴുതാന്‍ സമ്മതിച്ചില്ലെന്ന് പ്രിന്‍സിപ്പല്‍ പറയുന്നത് വീഡിയോയില്‍ കാണാം. എഐഎസ്എഫിന്റെ വാട്‌സ് ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ് ചെയ്ത വീഡിയോ ചോരുകയായിരുന്നു. എസ്എഫ്‌ഐ നേതാവിന് അഡീഷനല്‍ പേപ്പര്‍ കിട്ടിയ സംഭവത്തെ കുറിച്ച് അന്വേഷിക്കണമെന്നാണ് വിദ്യാര്‍ഥികളുടെ പ്രധാന ആവശ്യം. ഗുരുതരമായ വീഴ്ച്ചയാണ് കോളജ് അധികൃതരുടെ ഭാഗത്ത് നിന്ന് ഉണ്ടായതെന്നും കോളജില്‍ നടക്കുന്ന പരീക്ഷകള്‍ സുതാര്യമല്ലെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും വിദ്യാര്‍ഥി സംഘടനകള്‍ ആവശ്യപ്പെട്ടു.
RELATED STORIES
മോദിയുടെ ബിരുദം സംബന്ധിച്ച വിവരം നല്‍കേണ്ട; കെജ്രിവാളിന് കാല് ലക്ഷം...
31 March 2023 2:26 PM GMTയുപി ബുലന്ദ്ഷഹറില്‍ വീട്ടില്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വന്‍...
31 March 2023 11:59 AM GMTസൂര്യഗായത്രി കൊലക്കേസ്: പ്രതിക്ക് ജീവപര്യന്തവും 20 വര്‍ഷം കഠിനതടവും
31 March 2023 11:39 AM GMTമഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ...
31 March 2023 11:27 AM GMTമോദി വിരുദ്ധ പോസ്റ്റര്‍: ഗുജറാത്തില്‍ എട്ടുപേര്‍ അറസ്റ്റില്‍
31 March 2023 8:20 AM GMTഇന്‍ഡോറില്‍ ക്ഷേത്രക്കിണറിന്റെ മേല്‍ക്കൂര തകര്‍ന്ന് അപകടം; മരണം 35...
31 March 2023 6:22 AM GMT