Kerala

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ വീണ്ടും അക്രമം

ഗേറ്റ് പൂട്ടി പ്രതിഷേധിച്ചെതിനെതിരേ കോളജ് അച്ചടക്കസമിതി എസ്എഫ്‌ഐക്കെതിരേ റിപോര്‍ട്ട് നല്‍കിയതാണ് പ്രകോപനത്തിനുള്ള കാരണമെന്നാണ് വിവരം.

തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ വീണ്ടും അക്രമം
X

തിരുവനന്തപുരം: യൂനിവേഴ്‌സിറ്റി കോളജില്‍ വീണ്ടും അക്രമം. കോളജിലെ സ്റ്റാറ്റിസ്റ്റിക്‌സ് ഡിപ്പാര്‍ട്ട്‌മെന്റിലാണ് ആക്രമണമുണ്ടായത്. അധ്യാപകരുടെ വാഹനങ്ങള്‍ക്കും തകരാറ് വരുത്തി. സംഭവത്തിന് പിന്നില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകരെന്നാണ് ആരോപണം. ഗേറ്റ് പൂട്ടി പ്രതിഷേധിച്ചെതിനെതിരേ കോളജ് അച്ചടക്കസമിതി എസ്എഫ്‌ഐക്കെതിരേ റിപോര്‍ട്ട് നല്‍കിയതാണ് പ്രകോപനത്തിനുള്ള കാരണമെന്നാണ് വിവരം.

അച്ചടക്കസമിതിയിലെ അംഗങ്ങളായ സ്റ്റാറ്റിറ്റിക്‌സ് തലവന്‍ സോമശേഖരന്‍നായര്‍, മാത്‌സ് ഡിപ്പാര്‍ട്ട്‌മെന്റ് തലവന്‍ ബാബു എന്നിവരുടെ വാഹനങ്ങളാണ് തകര്‍ത്തത്. എസ്എഫ്‌ഐ- കെഎസ്‌യു സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ച യൂനിവേഴ്‌സിറ്റി കോളജ് നാളെ തുറക്കാനിരിക്കെയാണ് വീണ്ടും ആക്രമണങ്ങള്‍ അരങ്ങേറിയത്. കഴിഞ്ഞ ദിവസങ്ങളില്‍ കോളജിലും ഹോസ്റ്റലിലും നടന്ന സംഘര്‍ഷഭരിതമായ സാഹചര്യം കണക്കിലെടുത്താണ് യൂനിവേഴ്‌സിറ്റി കോളജിന് അവധി നല്‍കിയിരുന്നത്. കോളജ് തുറന്നതിന് ശേഷം വിദ്യാര്‍ഥി സംഘടനകളുമായി പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചര്‍ച്ച നടത്താമെന്ന തീരുമാനത്തിലായിരുന്നു പ്രിന്‍സിപ്പാള്‍. ഈ പശ്ചാത്തലത്തിലാണ് വീണ്ടും ആക്രമണം അരങ്ങേറിയിരിക്കുന്നത്.

Next Story

RELATED STORIES

Share it