Kerala

വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍

ചേര്‍ത്തല മുനിസിപ്പല്‍ 28ാം വാര്‍ഡില്‍ തോലത്ത് വീട്ടില്‍ നെപ്ട്യൂണ്‍ (29) ആണ് ആലപ്പുഴ സൗത്ത് പോലിസിന്റെ പിടിയിലായത്.

വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം; യുവാവ് അറസ്റ്റില്‍
X

ആലപ്പുഴ: കാര്‍മല്‍ സ്‌കൂള്‍ ഗ്രൗണ്ടില്‍വച്ച് സ്‌കൂളിലെ വിദ്യാര്‍ഥിയോട് ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. ചേര്‍ത്തല മുനിസിപ്പല്‍ 28ാം വാര്‍ഡില്‍ തോലത്ത് വീട്ടില്‍ നെപ്ട്യൂണ്‍ (29) ആണ് ആലപ്പുഴ സൗത്ത് പോലിസിന്റെ പിടിയിലായത്. കഴിഞ്ഞ മാര്‍ച്ച് 31ന് നടന്ന സംഭവത്തില്‍ പ്രതിയെക്കുറിച്ച് യാതൊരു സൂചനകളും പോലിസിന് ലഭിച്ചിരുന്നില്ല.

തുടര്‍ന്ന് പ്രതിയുടെ രേഖാചിത്രം തയ്യാറാക്കുകയും മാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തുകയും ചെയ്തിരുന്നു. കഴിഞ്ഞദിവസം സ്‌കൂള്‍ തുറന്ന ദിവസംതന്നെ പ്രതി സ്‌കൂളിലെത്തുകയും സമാനമായ രീതിയില്‍ മറ്റ് രണ്ട് പെണ്‍കുട്ടികള്‍ക്ക് നേരേ ലൈംഗികാതിക്രമം നടത്തുകയും ചെയ്തു. ആദ്യസംഭവത്തിലെ പെണ്‍കുട്ടി പ്രതിയെ തിരിച്ചറിയുകയും അധ്യാപകരെയും മാതാപിതാക്കളെയും വിവരമറിയിക്കുകയും ചെയ്തതോടെ പ്രതി സ്‌കൂളിലെ ബാത്ത് റൂമില്‍ ഓടിക്കയറി. പിന്നീട് പോലിസെത്തി പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

Next Story

RELATED STORIES

Share it