ആദിവാസി പെണ്‍കുട്ടിക്ക് പീഡനം: പട്ടികജാതി കമ്മീഷന്‍ കേസെടുത്തു

തിരുവനന്തപുരം: വയനാട് സുല്‍ത്താന്‍ ബത്തേരിയില്‍ പ്രായപൂര്‍ത്തിയാവാത്ത ആദിവാസി പെണ്‍കുട്ടിയെ കോണ്‍ഗ്രസ് നേതാവ് പീഡിപ്പിച്ചെന്ന മാധ്യമവാര്‍ത്തകളെ അടിസ്ഥാനമാക്കി പട്ടികജാതി പട്ടികഗോത്ര വര്‍ഗ്ഗ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. വയനാട് ജില്ലാ പോലിസ് മേധാവി, ജില്ലാ പട്ടികജാതി വികസന ഓഫീസര്‍, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡെവലപ്പമെന്റ് ഓഫീസര്‍ എന്നിവരോട് അന്വേഷണ റിപോര്‍ട്ട് അടിയന്തരമായി ലഭ്യമാക്കാനും ആവശ്യപ്പെട്ടു. കേസിന്റെ തുടര്‍ വിചാരണ കമ്മീഷന്‍ ആസ്ഥാനത്ത് നടക്കും.
ആദിവാസി പെണ്‍കുട്ടിയെ ഒന്നരവര്‍ഷത്തിലധികം ലൈംഗികമായി പീഡിപ്പിെച്ചന്ന പരാതിയില്‍ വയനാട്ടിലെ കോണ്‍ഗ്രസ് നേതാവിന്റെയും ബന്ധുക്കളുടെയും വീടുകള്‍ പോലിസ് കഴിഞ്ഞദിവസം പരിശോധിച്ച് പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ പിടിച്ചെടുത്തിരുന്നു. രാജ്യം വിടാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിച്ചതായും പോലിസ് അറിയിച്ചു. ബത്തേരിയില്‍ അടുത്ത ബന്ധുക്കളുടെ ആറുവീടുകളിലും പരിശോധന നടത്തി. നേതാവുമായി അടുത്ത ബന്ധമുണ്ടായിരുന്ന പലരും പോലിസ് നിരീക്ഷണത്തിലാണ്. കേസ് അന്വേഷണത്തിന് പ്രത്യേകസംഘത്തേയും നിയോഗിച്ചിട്ടുണ്ട്.
സംഭവം പുറത്തായ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നര മുതല്‍ ഒളിവിലുള്ള നേതാവിന്റെ മൊബൈല്‍ ഫോണും ഓഫാണ്. നാട്ടില്‍ നിന്നും രക്ഷപെടാനുള്ളസാധ്യത കണക്കിലെടുത്ത് ഫോട്ടോയും മറ്റ് വിവരങ്ങളും അടങ്ങിയ ലഘുലേഖകള്‍ കര്‍ണാടക, തമിഴ്‌നാട് പോലിസ് സ്‌റ്റേഷനുകളിലേക്ക് കൈമാറി.
RELATED STORIES
നടന് വിനായകന് വിവാഹമോചിതനാവുന്നു
25 March 2023 9:39 AM GMTഇന്നസെന്റിന്റെ നില അതീവ ഗുരുതരമായി തുടരുന്നു
25 March 2023 9:32 AM GMTകുവൈത്തില്‍ ബോട്ട് മറിഞ്ഞ് രണ്ടുമലയാളികള്‍ മരിച്ചു
25 March 2023 9:24 AM GMT'മാപ്പ് പറയാന്‍ ഞാന്‍ സവര്‍ക്കര്‍ അല്ല'; അദാനിയുടെ കമ്പനികളില്‍ 20000...
25 March 2023 9:03 AM GMTഇന്ത്യയിലെ ഹിന്ദുക്കള്‍ എന്നെ വളരെയേറെ സ്നേഹിക്കുന്നു; ഒമാന്‍...
25 March 2023 8:51 AM GMTഖത്തറില്‍ കെട്ടിടം തകര്‍ന്ന് വീണ് മലയാളി ഗായകന് മരണപ്പെട്ടു
25 March 2023 7:03 AM GMT