Kerala

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം പി നാരായണമേനോന്‍ അന്തരിച്ചു

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എം പി നാരായണമേനോന്‍ അന്തരിച്ചു
X

തിരൂര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ സെക്രട്ടറിയുമായിരുന്ന വെട്ടത്ത് എം പി നാരായണമേനോന്‍(92) അന്തരിച്ചു. പരേതരായ കൊല്ലീരി കിഴപ്പാട്ട് കുഞ്ഞിരാമമേനോന്റെയും മടുവാങ്ങാട്ട് പുത്തന്‍വീട്ടില്‍ ശ്രീദേവിയമ്മയുടെയും മകനാണ്.

തിരൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റിയുടെ മുന്‍ വൈസ് പ്രസിഡന്റ്, മലപ്പുറം ജില്ല ബാങ്ക് ഡയറക്ടര്‍, വെട്ടം സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍, തിരൂര്‍ തുഞ്ചന്‍ മെമ്മോറിയല്‍ ഗവണ്‍മെന്റ് കോളജ് സ്ഥാപക കമ്മിറ്റി അംഗം എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിലെ നിറ സാന്നിധ്യമായിരുന്നു. ആര്‍മിയില്‍ സുബേദാറായി വിരമിച്ച നാരായണമേനോന്‍ അവിവാഹിതനായിരുന്നു. സഹോദരങ്ങള്‍: പ്രഭാകരമേനോന്‍, ശാരദ, വിശ്വനാഥമേനോന്‍.

Next Story

RELATED STORIES

Share it